KeralaLatest NewsNews

ശബരിമല വരുമാനം സര്‍വകാല റെക്കോഡില്‍, നാണയ മല എണ്ണി തീര്‍ന്നില്ല: ജീവനക്കാര്‍ക്ക് വിശ്രമം അനുവദിച്ച് ദേവസ്വം ബോര്‍ഡ്

351 കോടി ലഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍

തിരുവനന്തപുരം: ശബരിമല വരുമാനം സര്‍വകാല റെക്കോഡിലെന്ന് റിപ്പോര്‍ട്ട്. ഇതുവരെ 351 കോടി ലഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ അറിയിച്ചു. നാണയങ്ങള്‍ ഇനിയും എണ്ണാന്‍ ബാക്കിയുണ്ട്. ജീവനക്കാര്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഫെബ്രുവരി 5 മുതല്‍ നാണയങ്ങള്‍ വീണ്ടും എണ്ണി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: വാലന്റൈൻസ് ഡേ ഐആർസിടിസിയോടൊപ്പം ആഘോഷിക്കാം, പുതിയ ടൂർ പാക്കേജിനെ കുറിച്ച് അറിയൂ

യന്ത്ര സഹായത്തോടെ നാണയങ്ങള്‍ എണ്ണുക സാധ്യമല്ല. ആകെ വരുമാനത്തിന്റെ 40 ശതമാനത്തോളമാണ് ചെലവ്. ഇത്തവണ ശബരിമലയില്‍ അനുഭവപെട്ട തിരക്ക് സ്വാഭാവികം മാത്രം. എത്തിയതില്‍ 20 ശതമാനം ഭക്തര്‍ കുട്ടികളായിരുന്നു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പരാതികളെല്ലാം പരിഹരിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

പമ്പയിലെ ലാബില്‍ ടെസ്റ്റ് ചെയ്താണ് മുഴുവന്‍ ഭക്ഷണവസ്തുക്കളും ഉപയോഗിക്കുന്നത്. കീടനാശിനി പരിശോധന അവിടെയില്ല. എല്ലാത്തിലും കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button