Latest NewsNewsTechnology

നോക്കിയ ടി21 ടാബ്‌ലറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വിലയും സവിശേഷതയും അറിയാം

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നോക്കിയ ടി21 ടാബ്‌ലറ്റിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്

ഇന്ത്യൻ വിപണിയിൽ ഏറ്റവും ജനപ്രീതിയുള്ള ഇലക്ട്രോണിക്സ് നിർമ്മതാക്കളാണ് നോക്കിയ. ഫീച്ചർ ഫോണുകൾ, സ്മാർട്ട്ഫോണുകൾ, ടാബ്‌ലറ്റ് തുടങ്ങി ഒട്ടനവധി ഉപകരണങ്ങൾ ഇതിനോടകം നോക്കിയ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ നോക്കിയയുടെ ഏറ്റവും പുതിയ ടാബ്‌ലറ്റായ നോക്കിയ ടി21 ആണ് ഇത്തവണ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. വൻ സുരക്ഷാ സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ ടാബ്‌ലറ്റിൽ ഒട്ടനവധി ഫീച്ചറുകൾ ലഭ്യമാണ്. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്ന് പരിചയപ്പെടാം.

10.3 ഇഞ്ച് 2കെ ഡിസ്പ്ലേയാണ് ഈ ടാബ്‌ലറ്റുകൾക്ക് നൽകിയിട്ടുള്ളത്. പ്രത്യേക ഡിസൈനിൽ രൂപകൽപ്പന ചെയ്ത ടാബ്‌ലറ്റിൽ ആന്റിനയ്ക്കായി 60 ശതമാനം റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. കടുപ്പമേറിയ അലൂമിനിയം ബോഡിയാണ് നൽകിയിട്ടുള്ളത്. 8,200 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. അതിനാൽ, 15 മണിക്കൂർ വരെ വെബ് ബ്രൗസിംഗ്, 7 മണിക്കൂർ വരെ കോൺഫൻസ് കോൾ തുടങ്ങിയവ സാധ്യമാണ്. ശരാശരി ബാറ്ററിയെക്കാൾ 60 ശതമാനം ആയുസ് കൂടുതൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read: സിപ്ല ലിമിറ്റഡ്: മൂന്നാം പാദത്തിലെ അറ്റാദായത്തിൽ വർദ്ധനവ്

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നോക്കിയ ടി21 ടാബ്‌ലറ്റിന്റെ പ്രീ- ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വൈഫൈ മോഡലിന് 17,999 രൂപയും, എൽടിഇ പ്ലസ് വൈഫൈ മോഡലിന് 18,999 രൂപയുമാണ് വില. അതേസമയം, 1,000 രൂപയുടെ പ്രീ- ബുക്കിംഗ് ചെയ്യുന്നവർക്ക് 1,999 രൂപ വിലയുള്ള സൗജന്യ ഫ്ലിപ്പ് കവറും ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button