റിയാദ്: കുട്ടികളെ ഉപദ്രവിച്ച വനിതാ ഡോക്ടർക്ക് ശിക്ഷ വിധിച്ച് കോടതി. സൗദി അറേബ്യയിലാണ് സംഭവം. 5 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയുമാണ് കുട്ടികളെ ഉപദ്രവിച്ച വനിതാ ഡോക്ടർക്ക് കോടതി ശിക്ഷയായി വിധിച്ചത്.
പീഡിയാട്രിക് വാർഡിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. വനിതാ ഡോക്ടറുടെ ശിക്ഷ വർദ്ധിപ്പിക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. മെഡിക്കൽ ചട്ടങ്ങൾ പാലിക്കാതെ വനിതാ ഡോക്ടർ കുട്ടികളുടെ ശരീരത്തെ ആക്രമണ സ്വഭാവത്തിലൂടെയും ബലപ്രയോഗത്തിലൂടെയും സമീപിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായതായി കോടതി പറഞ്ഞു.
ഡോക്ടർ നിരുത്തരവാദപരമായി മെഡിക്കൽ ഡ്യൂട്ടി ലംഘിച്ചുവെന്നും കുട്ടിയുടെ മുഖത്ത് മൂന്നു തവണ തല്ലിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. 11 കുട്ടികൾക്കെതിരെ വനിതാ ഡോക്ടർ ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Read Also: ട്രാവല്‍സ് ഓഫീസില്‍ ജീവനക്കാരിക്കു നേരെയുണ്ടായത് മൃഗീയ അതിക്രമമെന്ന് റിപ്പോര്‍ട്ട്
Post Your Comments