അഞ്ചൽ: കാപ്പ കേസിൽ നാടുകടത്തപ്പെട്ട യുവാവ് മർദ്ദനക്കേസിൽ അറസ്റ്റിൽ. ഇളമാട് ശരണ്യ വിലാസത്തിൽ ശരത്താണ് (സച്ചു -27) ചടയമംഗലം പൊലീസിന്റെ പിടിയിലായത്. ആയൂർ നീറായ്ക്കോട് സ്വദേശി വിനീതിനെ (25) മർദ്ദിച്ച കേസിലാണ് അറസ്റ്റ്.
Read Also : നൈപുണ്യം മിനുക്കാൻ തൃശ്ശൂർ: ആദ്യ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കുന്നംകുളത്ത്
നേരത്തേ മൂന്നുമാസത്തേക്ക് കാപ്പ നിയമ പ്രകാരം നാടുകടത്തപ്പെട്ടയാളാണ് ശരത്ത്. ഇയാൾ കാലാവധി തീരുംമുമ്പ് നാട്ടിലെത്തിയെന്ന വിവരം ചടയമംഗലം പൊലീസിനെ അറിയിച്ചത് വിനീതാണെന്ന് പറഞ്ഞായിരുന്നു മർദ്ദനം.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments