Latest NewsIndiaNews

ബിബിസി പരമ്പരയെച്ചൊല്ലി ജെഎൻയുവിൽ സംഘർഷം: പുറത്തുനിന്നുള്ള വിദ്യാർത്ഥികൾ ആക്രമിച്ചതായി എബിവിപി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശനം നടത്തിയതിന് പിന്നാലെ, ജെഎൻയു ക്യാമ്പസിൽ സംഘർഷം. കഴിഞ്ഞ ദിവസം ‘ഇന്ത്യ ദ മോദി ക്വസ്റ്റിയൻ’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനത്തെ തുടർന്ന് വിദ്യാർത്ഥികൾക്ക് നേരെ കല്ലേറുണ്ടായി. സംഭവത്തിന് പിന്നിൽ എബിവിപി പ്രവർത്തകരാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.

എന്നാൽ, യൂണിവേഴ്‌സിറ്റിയ്ക്ക് പുറത്തുള്ള വിദ്യാർത്ഥികളാണ് സ്‌ക്രീനിങ്ങിനെത്തിയതെന്നും അവർ തങ്ങളെ ആക്രമിച്ചതായും എബിവിപി പ്രവർത്തകർ പറഞ്ഞു. ആക്രമണത്തിന് നേതൃത്വം നൽകിയത് എസ്എഫ്‌ഐ ആണെന്നും എബിവിപി പ്രസിഡന്റ് രോഹിത് കുമാർ വ്യക്തമാക്കി. ആക്രമണത്തിൽ പങ്കെടുത്തവരുടെ ഫോട്ടോകളും എബിവിപി പുറത്തുവിട്ടു.

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങി രാജ്യം, ഡല്‍ഹി കനത്ത സുരക്ഷാവലയത്തില്‍

‘ജെഎൻയുവിന് പുറത്തുള്ള വിദ്യാർത്ഥികൾ സ്‌ക്രീനിങ്ങിന് വന്നിരുന്നു, അവർ എബിവിപി വിദ്യാർത്ഥികളെ ആക്രമിച്ചു. വിവാദത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ തീരുമാനമെടുത്തിരുന്നു. അതിനാൽ എല്ലാ അംഗങ്ങളോടും സ്‌ക്രീനിംഗിന്റെ അടുത്തേക്ക് പോകരുതെന്ന് അഭ്യർത്ഥിച്ചിരുന്നു,’ രോഹിത് കുമാർ കൂട്ടിച്ചേർത്തു.

ആഹാരം കഴിക്കാനായി പുറത്തിറങ്ങിയ വിദ്യാർത്ഥികൾ തിരിച്ച് മടങ്ങുമ്പോൾ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നും എബിവിപി പോലീസിന് രേഖാമൂലം പരാതി നൽകിയതായും രോഹിത്ത് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ജെഎൻയു അധികൃതർക്ക് പ്രത്യേക പരാതിയും നൽകിയിട്ടുണ്ട്. കാമ്പസിനുള്ളിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button