ഹൃദ്രോഗം പിടിപെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ചെറുപ്പക്കാരില്‍ പോലും ഇപ്പോള്‍ ഹൃദ്രോഗം കാണപ്പെടുന്നു. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ഹൃദയാഘാതത്തിന്റെ വേദന സാധാരണയായി നെഞ്ചിന്റെ മധ്യഭാഗത്താണ് അനുഭവപ്പെടുന്നത്. ഇടനെഞ്ചില്‍ തുടങ്ങി അവിടെ നിന്നും വിട്ടുമാറി കഴുത്തിനു നടുവില്‍ ഇടതു തോളിലും ഇടതു കൈകളിലും അതല്ലെങ്കില്‍ താടി എല്ലുകളിലും മാത്രമായി വേദന അനുഭവപ്പെടാറുണ്ട്.
Read Also: പെപ്സി: പുതിയ ബ്രാൻഡ് അംബാസഡറായി കന്നട നടൻ യഷിനെ തിരഞ്ഞെടുത്തു
വിയര്‍പ്പ്, കഠിനമായ ക്ഷീണം, ശ്വാസ തടസ്സം, ഓക്കാനം എന്നിവയും ഹൃദയാഘാതത്തിന്റെ മറ്റു പ്രാരംഭ ലക്ഷണങ്ങളായി കാണപ്പെടാം. ഹൃദയാഘാതം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ചില ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൂടുന്നതാണ് പലപ്പോഴും ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നത്. അതിനാല്‍ മോശം കൊളസ്‌ട്രോളിനെ കുറച്ച് നല്ല കൊളസ്‌ട്രോള്‍ കൂട്ടുകയാണ് വേണ്ടത്. ഭക്ഷണക്രമത്തില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമ്മുക്ക് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയും. ഇതിനായി കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങളും നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
രണ്ട്…
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. നിശബ്ദ കൊലയാളിയായ രക്തസമ്മര്‍ദ്ദം ഇന്ന് പലരെയും കീഴ്‌പ്പെടുത്തിയിരിക്കുകയാണ്. രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. രക്തസമ്മര്‍ദ്ദം മൂലം ഹൃദയാഘാതം, സ്ട്രോക്ക്, ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകും. രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. ഭക്ഷണത്തില്‍ സോഡിയം അഥവാ ഉപ്പ് കുറയ്ക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം. അതുപോലെ കൊഴുപ്പ് കുറഞ്ഞ ഭക്ഷണം, ആരോഗ്യകരമായ ഭാരം, സമ്മര്‍ദ്ദ നിയന്ത്രണം എന്നിവയിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാം.
മൂന്ന്…
പ്രമേഹവും ഹൃദയത്തെ ദോഷകരമായി ബാധിക്കും. 65 വയസ്സിനു മുകളില്‍ പ്രായമുള്ള പ്രമേഹരോഗികളുടെ 68% ജീവിതത്തെയും ഹൃദ്രോഗം അപഹരിക്കുന്നു. ജീവിതശൈയില്‍ ചില മാറ്റങ്ങള്‍ വരുത്തി പ്രമേഹത്തെ നിയന്ത്രിക്കുകയാണ് ചെയ്യേണ്ടത്.
നാല്…
അമിത വണ്ണം കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം അതുപോലെ ഹൃദയാഘാത സാധ്യത എന്നിവയ്ക്ക് വഴിയൊരുക്കും. അതിനാല്‍ ആരോഗ്യകരമായ ഭാരത്തില്‍ എത്താനും സമീകൃതാഹാരം പിന്തുടരാനും പ്രത്യേകം ശ്രദ്ധിക്കണം.
അഞ്ച്…
പുകവലിക്കുന്നവരില്‍ ഹൃദയാഘാത സാധ്യത ഏറെയാണ്. പുകവലി ഹൃദയത്തിലേക്കുള്ള ഓക്‌സിജന്റെ അളവ് കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും രക്തക്കുഴലുകള്‍ക്ക് ദോഷം ചെയ്യുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ പുകവലി ഉപേക്ഷിക്കുന്നതാണ് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലത്.
ആറ്…
മാനസിക സമ്മര്‍ദ്ദവും ഹൃദയാഘാത സാധ്യത കൂട്ടാം. അതിനാല്‍ സ്‌ട്രെസ് നിയന്ത്രിക്കുന്നത് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
Post Your Comments