Latest NewsKerala

കുഞ്ഞ് ജനിച്ചിട്ട് 27 ദിവസംമാത്രം: തർക്കത്തിൽ ഭാര്യവീട് അടിച്ചുതകർത്ത് യുവാവും കൂട്ടരും

കോട്ടയം: കുമാരനല്ലൂരിൽ സ്ത്രീധന തർക്കത്തിൽ ഭർത്താവും കൂട്ടരും ചേർന്ന് യുവതിയുടെ വീട് അടിച്ചു തകർത്തതായി പരാതി. പ്രസവം കഴിഞ്ഞിട്ട് 27 ദിവസം മാത്രം ആയപ്പോഴാണ് ഭർത്താവ് ഗുണ്ടാസംഘത്തിനൊപ്പം വന്ന് വീട് ആക്രമിച്ചതെന്നാണ് ആരോപണം. തിരുവല്ല മുത്തൂർ സ്വദേശി സന്തോഷും കൂട്ടരുമാണ് വീട് അടിച്ചുതകർത്തത്.

വീട്ടിലെത്തി അസഭ്യം വിളിച്ചതിനെ തുടർന്ന് ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം. സന്തോഷ് ഉൾപ്പെടെ നാലു പേർക്കെതിരെ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി 12 ഓടെയാണ് സംഭവം. കുമാരനല്ലൂർ പുതുക്കുളങ്ങര വീട്ടിൽ വിജയകുമാരി അമ്മയുടെ ഉടമസ്ഥതയിലുള്ള വീട് ആക്രമിച്ചത്.

ഒരു വർഷം മുൻപാണ് വിജയകുമാരിയുടെ മകളും സന്തോഷും വിവാഹിതരായത്. 35 പവൻ സ്ത്രീധനമായി നൽകിയെങ്കിലും കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ ഗർഭിണിയായ യുവതി കുമാരനല്ലൂരിലെ സ്വന്തം വീട്ടിലേക്കു തിരിച്ചെത്തുകയായിരുന്നു എന്നാണ് യുവതിയുടെ വീട്ടുകാരുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button