മലയാളത്തിനു പിന്നാലെ തെലുങ്കിലും തന്റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ് നടി ഹണി റോസ്. സൂപ്പർ താരായ ബാലയ്യയുടെ നായികയായിട്ടായിരുന്നു ഹണിയുടെ തെലുങ്കിലേക്കുള്ള തിരിച്ചുവരവ്. വീര സിംഹ റെഡ്ഡിയെന്ന ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിലെ ഹണിയുടെ പ്രകടനവും കൈയടി നേടിയിരുന്നു.
ഇപ്പോഴിതാ, വീര സിംഹ റെഡ്ഡിയുടെ വിജയാഘോഷത്തിനിടെയുള്ള ഹണിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ വിജയാഘോഷം. വിജയാഘോഷ പാർട്ടിയ്ക്ക് പിന്നാലെ അണിയറ പ്രവർത്തകർ ആഫ്റ്റർ പാർട്ടിയും നടത്തിയിരുന്നു. ഇതിൽ നിന്നുമുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
Read Also:- ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം ഇന്ന്: സൂപ്പർ താരങ്ങൾ പുറത്ത്
ഒരുമിച്ചിരുന്ന് ഷാംപെയ്ൻ കുടിക്കുന്ന ഹണിയുടേയും ബാലകൃഷ്ണയുടേയും ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കൈകൾ കോർത്തുപിടിച്ചാണ് ഇരുവരും ചിത്രത്തിൽ ഷാംപെയ്ൻ കുടിക്കുന്നത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ചിത്രത്തിൽ ബാലയ്യയുടെ ഭാര്യയായിട്ടാണ് ഹണി റോസ് അഭിനയിച്ചിരിക്കുന്നത്.
Leave a Comment