കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ജപ്തി ചെയ്ത വസ്തുവകകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം. സ്വത്ത് കണ്ടുകെട്ടപ്പെട്ടവരും പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധം വിശദമാക്കുന്ന സത്യവാങ്ങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്താകമാനം 248 പിഎഫ്ഐ പ്രവര്‍ത്തകരുടെ സ്വത്ത് വകകള്‍ ആണ് ഹര്‍ത്താലാക്രമണ കേസുകളുമായി ബന്ധപ്പെട്ട് ജപ്തി ചെയ്തത്.
പോപ്പുലര്‍ ഫ്രണ്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തന്റെ സ്വത്ത് വകകള്‍ അന്യായമായി ജപ്തി ചെയ്തുവെന്നും ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി ടിപി യൂസഫ് കേസിൽ കക്ഷി ചേരുന്നതിനായി അപേക്ഷ നല്‍കി. പോപ്പുലര്‍ ഫ്രണ്ടിന്റെ ആശയങ്ങള്‍ എതിര്‍ക്കുന്ന ആളാണ് താനെന്നും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നാരോപിച്ച് ഡിവൈഎഫ്ഐ തന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയെന്നും ടിപി യൂസഫ് അപേക്ഷയില്‍ പറയുന്നു. കേസ് ഹൈക്കേടതി ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും.
Post Your Comments