ErnakulamLatest NewsKeralaNattuvarthaNews

മന്ത്രവാദ പൂജ നടത്താനെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : മന്ത്രവാദി അമീർ അറസ്റ്റിൽ

മൂവാറ്റുപുഴ സൗത്ത് മാറാടി പാറയിൽ അമീറിനെയാണ്​ (38) അറസ്റ്റ് ചെയ്തത്

കോലഞ്ചേരി: മന്ത്രവാദ പൂജ നടത്താനെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. മൂവാറ്റുപുഴ സൗത്ത് മാറാടി പാറയിൽ അമീറിനെയാണ്​ (38) അറസ്റ്റ് ചെയ്തത്. പുത്തൻകുരിശ് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ദോഷം മാറ്റാനുള്ള പൂജക്കാണെന്നു പറഞ്ഞ് കുട്ടിയെ വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായാണ് പരാതി പറയുന്നത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also : എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ ജാമ്യം റദ്ദാക്കി

ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അമീറിന് രാത്രി തട്ടുകടയിൽ ഭക്ഷണം ഉണ്ടാക്കലായിരുന്നു ജോലി. പിന്നീട് സ്വന്തമായി തട്ടുകട നടത്തിയെങ്കിലും നഷ്ടമാണെന്ന് പറഞ്ഞ് നിർത്തി. ഇതിനുശേഷമാണ് ജോത്സ്യത്തിലേക്കും മന്ത്രവാദത്തിലേക്കും ചുവടുമാറ്റിയത്.

ഇയാൾ നാലുവർഷമായി കടമറ്റം നമ്പ്യാരുപടിയിൽ ജ്യോതിഷകേന്ദ്രം നടത്തുകയായിരുന്നു. പൊലീസ് ഇടപെട്ട് ഒരു പ്രാവശ്യം ഇയാളുടെ കേന്ദ്രം അടപ്പിച്ചതാണ്. നിരവധിപേരെ ഇയാൾ കബളിപ്പിച്ചതായാണ് ലഭിക്കുന്ന വിവരം. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button