ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇത്തവണ ഫിനാൻസ് റിപ്പോർട്ടിംഗ് മികവിന് സിൽവർ ഷീൽഡ് പുരസ്കാരമാണ് ഫെഡറൽ ബാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്. തുടർച്ചയായ രണ്ടാം തവണയാണ് ഫെഡറൽ ബാങ്ക് ഈ പുരസ്കാരം നേടുന്നത്. സ്മോൾ ഫിനാൻസ് ബാങ്കുകൾ ഒഴികെയുള്ള വിഭാഗത്തിലാണ് ഫെഡറൽ ബാങ്കിന്റെ നേട്ടം.
സ്ഥാപനങ്ങൾ അവരുടെ സാമ്പത്തിക പ്രസ്താവനകൾ തയ്യാറാക്കുമ്പോൾ സ്വീകരിക്കുന്ന അക്കൗണ്ടിംഗ് രീതികൾ, കണക്കുകൾ വെളിപ്പെടുത്തുന്നതിന് സ്വീകരിച്ച നയങ്ങൾ, സാമ്പത്തിക പ്രസ്താവനകളുടെ അവതരണം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ആയുഷ് മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ഡോ. ദയാ ശങ്കർ മിശ്രയിൽ നിന്നും ബാങ്കിന്റെ ഗ്രൂപ്പ് പ്രസിഡന്റും സിഎഫ്ഒയുമായ വെങ്കടരാമൻ വെങ്കടേശ്വരൻ, ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് ഹെഡുമായ മണികണ്ഠൻ എന്നിവർ ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
Post Your Comments