KeralaLatest News

11-കാരിയായ മകളുടെ നഗ്നചിത്രങ്ങള്‍ സുഹൃത്തിന് നൽകി മാതാവ്: പീഡനക്കേസിൽ യഹിയ പിടിയില്‍, മാതാവ് ഗൾഫിൽ പോയി

കണ്ണൂര്‍: 11-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. കാട്ടാമ്പള്ളി ബാലന്‍കിണര്‍ സ്വദേശിയും നഗരത്തിലെ വ്യാപാരിയുമായ എം.പി.യഹിയ (58)യാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. മകളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത മാതാവ് ഗള്‍ഫിലേക്ക് കടന്നതായാണ് വിവരം.

ഒളിവില്‍പ്പോയശേഷം ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് പ്രതി കണ്ണൂര്‍ ടൗണ്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യഹിയയെ റിമാന്‍ഡ് ചെയ്തു. രണ്ടുമാസം മുന്‍പ് ചാവക്കാട് പോലീസ് പ്രഥമവിവര റിപ്പോര്‍ട്ട് രേഖപ്പെടുത്തിയ കേസ് കണ്ണൂര്‍ ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു.

ഇരയായ പെൺകുട്ടി ചേച്ചിയുടെ വീട്ടിലെത്തി വിവരം പറഞ്ഞതിനെത്തുടര്‍ന്നാണ് പ്രതിക്കെതിരെ ചാവക്കാട് പോലീസില്‍ പരാതി നല്‍കിയത്. 2018 മുതല്‍ പലവട്ടം പ്രതി കുട്ടിയെ വീട്ടിലും കാറിലുമായി പീഡിപ്പിച്ചുവെന്നാണ് കേസ്. മകളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പ്രതിക്ക് നല്‍കി പീഡനത്തിന് ഒത്താശ ചെയ്തു നൽകുകയായിരുന്നു മാതാവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button