കോഴിക്കോട്: പതിനഞ്ചുകാരിയെ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എകരൂർ തെങ്ങിനി കുന്നുമ്മൽ അർച്ചനയാണ് മരിച്ചത്.
കോഴിക്കോട് എകരൂരിൽ ഇന്ന് രാവിലെയാണ് സംഭവം. അമ്മയുടെ വീട്ടിൽ നിന്ന് പെൺകുട്ടിയും അമ്മയും അച്ഛമ്മയുടെ വീട്ടിൽ എത്തിയിരുന്നു. അമ്മ മകളെ ഇവിടെ നിർത്തി ആശുപത്രി ആവശ്യത്തിനായി കോഴിക്കോടേക്ക് പോയി. ഈ സമയത്ത് അച്ഛമ്മയോട് ഒരു പുസ്തകം വീട്ടിൽ ഉണ്ടെന്നും അത് എടുത്ത് വരാമെന്നും പറഞ്ഞാണ് പെൺകുട്ടി സ്വന്തം വീട്ടിലേക്ക് തിരികെ പോയത്.
Read Also : ചിന്ത ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പള കുടിശിക അനുവദിച്ച് സർക്കാർ
തുടർന്ന്, വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട് തൊഴിലുറപ്പ് ജോലിക്കാരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് അർച്ചനയുടെ മൃതദേഹം മുറിയിൽ നിന്ന് കണ്ടെത്തിയത്.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments