![](/wp-content/uploads/2023/01/arrest-1.jpg)
കോട്ടയം: നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. പുതുപ്പള്ളി തച്ചുകുന്ന് മുണ്ടപ്പുഴ വിജിന് ഏബ്രഹാ(32)മിനെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : ഉൽപ്പന്നങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാം, ഡിജിറ്റൽ ഇന്ത്യ സെയിലുമായി റിലയൻസ്
650 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ ആണ് ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. ഇന്നലെ ജില്ലയില്‍ നടന്ന സ്പെഷല്‍ ഡ്രൈവില്‍ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. പുതുപ്പള്ളി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് സ്റ്റേഷനറി കട നടത്തുകയാണ് ഇയാള്‍. പൊലീസ് നടത്തിയ പരിശോധനയിലാണ് കടയുടെ സമീപം ചാക്കില്‍ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.
എസ്എച്ച്ഒ യൂ. ശ്രീജിത്ത്, എസ്ഐമാരായ എം.എച്ച്. അനുരാജ്, അനില്‍കുമാര്‍ സിപിഒമാരായ പ്രതീഷ് രാജ്, ദിലീപ്, വിപിന്‍, ജയേഷ്, വൈശാഖ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments