ThiruvananthapuramLatest NewsKeralaNattuvarthaNews

ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് എംഡിഎംഎ വിൽപന : രണ്ടുപേർ പിടിയിൽ

ഞാണ്ടൂർകോണം അംബേക്കർ നഗർ സോണി ഭവനിൽ സുരേഷ് കുമാർ (32), ശ്രീകാര്യം കല്ലമ്പള്ളി സൂര്യ ഭവനിൽ അരുൺ (32) എന്നിവരാണ് പിടിയിലായത്

തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് എംഡിഎംഎയും ലഹരി ഗുളികകളും വിൽക്കുന്ന രണ്ടം​ഗ സംഘം അറസ്റ്റിൽ. ഞാണ്ടൂർകോണം അംബേക്കർ നഗർ സോണി ഭവനിൽ സുരേഷ് കുമാർ (32), ശ്രീകാര്യം കല്ലമ്പള്ളി സൂര്യ ഭവനിൽ അരുൺ (32) എന്നിവരാണ് പിടിയിലായത്. കഴക്കൂട്ടം പൊലീസാണ് ഇവരെ പിടികൂടിയത്.

Read Also : ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചം​ഗ സം​ഘം : ഒരാൾ പിടിയിൽ, നാ​ലു​പേ​ർ ര​ക്ഷ​പ്പെ​ട്ടു

എംഡിഎംഎയും മയക്കുമരുന്ന് ഗുളികകളും കച്ചവടം നടത്തുന്നതിന് വേണ്ടി ഓട്ടോയിൽ കടത്തുമ്പോഴാണ് പ്രതികൾ പിടിയിലായത്. തുടർന്ന്, സുരേഷിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലും അരുണിൻ്റെ ഓട്ടോയിലും നിന്നായി 65 ഗ്രാം എംഡിഎംഎയും ലഹരി ഗുളികകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും കഴക്കൂട്ടം പൊലീസ് കണ്ടെടുത്തു. ലഹരി കടത്താൻ ഉപയോഗിച്ച ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴക്കൂട്ടം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അബേംദ്കർ നഗർ കോളനിയിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. എസ് ഐ മാരായ തുളസീധരൻ നായർ, മിഥുൻ, സിപിഒ മാരായ അരുൺ രാജ്, പ്രഭിൻ, വിജേഷ്, ചിന്നു, അൻവർഷാ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button