
തിടനാട്: ബൈക്ക് അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. പ്ലാശനാൽ പള്ളിതാഴെയിൽ ജോസഫിന്റെ മകൻ അബിനാണ് (20) മരിച്ചത്.
ഞായറാഴ്ച അഞ്ച് മണിയോടെ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിൽ തണ്ണിനാവാതിലിൽ ആണ് അപകടമുണ്ടായത്. അബിൻ സഞ്ചരിച്ച ബൈക്കിന് മുന്നിൽ പോയ ബൈക്ക് പെട്ടെന്ന് നിർത്തിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. മുന്നിൽ പോയ ബൈക്ക് നിർത്താതെ പോയി. തണ്ണിനാവാതിലിൽ ശനിയാഴ്ച കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്ന സ്ഥലത്തുതന്നെയാണ് ഈ അപകടവും.
ബൈക്കിൽ നിന്ന് തെറിച്ചു വീണ് തലക്ക് ഗുരുതര പരിക്കേറ്റ അബിനെ ഈരാറ്റുപേട്ടയിലെ സ്വാകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പാലാ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അമ്മ ബിന്ദു. സഹോദരൻ: ബോബിൻ.
Post Your Comments