വയനാട്: കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു സല്യൂട്ട് സ്വീകരിക്കും. ജനുവരി 26 ന് രാവിലെ ഒമ്പതിനാണ് ചടങ്ങുകള്‍ തുടങ്ങുക. റിപ്പബ്ലിക്ദിന പരേഡില്‍ 32 പ്ലാറ്റൂണുകള്‍ അണിനിരക്കും.
പോലീസ് -3 എക്സൈസ് -1, ഫോറസ്റ്റ് – 1, എസ്.പി.സി 13, എന്‍.സി.സി – 8, സ്‌കൗട്ട് & ഗൈഡ് 4, ജൂനിയര്‍ റെഡ്‌ക്രോസ് 2 എന്നിവരുടെ പ്ലാറ്റൂണുകളാണ് പരേഡില്‍ പങ്കെടുക്കുന്നത്. പരേഡിന് മുന്നോടിയായുളള റിഹേഴ്‌സല്‍ ജനുവരി 21, 23, 24 തീയതികളില്‍ നടക്കും. ജില്ലയിലെ വിവിധ സ്‌ക്കൂളുകളില്‍ നിന്നുളള വിദ്യാര്‍ത്ഥികളുടെ സാംസ്‌ക്കാരിക പരിപാടികളും ഉണ്ടാകും. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് നടക്കുന്ന ചടങ്ങില്‍ പ്ലാസ്റ്റിക് പതാകകള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.
കളക്‌ട്രേറ്റില്‍ ചേര്‍ന്ന മുന്നൊരുക്ക യോഗത്തില്‍ ജില്ലാ കളക്ടര്‍ എ. ഗീത അധ്യക്ഷത വഹിച്ചു. എ.ഡി.എം എന്‍.ഐ ഷാജു, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments