ErnakulamKeralaNattuvarthaLatest NewsNews

എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു : രോഗബാധ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്

കാക്കനാട് സ്വകാര്യ സകൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് നോറോ വൈറസ് രോഗബാധ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്

കൊച്ചി: എറണാകുളത്ത് സ്വകാര്യ സകൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. കാക്കനാട് സ്വകാര്യ സകൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് നോറോ വൈറസ് രോഗബാധ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്.

Read Also : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

വയറുവേദന, ഛര്‍ദി എന്നീ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. സമാന ലക്ഷണങ്ങളുമായി 67 കുട്ടികളാണുള്ളത്. കൂടുതല്‍ കുട്ടികളിലേക്ക് വൈറസ് പകരാതിരിക്കാന്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കിയിട്ടുണ്ട്.

അതേസമയം, ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നും രോഗബാധിതരായ കുട്ടികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ടെന്നും സ്കൂളിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button