
തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. പെരുമാറുത സ്വദേശികളായ ജസീര്‍, നൗഫല്‍, നിയാസ് എന്നിവരാണ് അറസ്റ്റിലായത്.
Read Also : ആക്കുളം പാലത്തില്‍ കണ്ടെയ്‌നര്‍ ലോറി അപകടത്തില്‍പ്പെട്ടു: ഡ്രൈവർ കസ്റ്റഡിയിൽ
കൊല്ലം കുണ്ടറ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജസീര്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായത്. തുടർന്ന്, നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ കൊല്ലം കുണ്ടറയില്‍ എത്തിച്ചശേഷം ഇവിടെ നിന്ന് കാറില്‍ കടത്തികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കൊണ്ടുപോകാനുള്ള വാഹനം ഒരുക്കി നല്‍കിയതിനും വാടകയ്ക്ക് വീട് എടുത്തുനല്‍കിയതിനുമാണ് നൗഫല്‍, നിയാസ് എന്നിവരെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments