മുംബൈ: ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം നാളെ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ രണ്ട് ഏകദിനവും ജയിച്ച് പരമ്പര നേടിയ ഇന്ത്യ മൂന്നാം ഏകദിനവും ജയിച്ച് പരമ്പര തൂത്തുവാരാനാണ് ഇറങ്ങുന്നത്. നാളത്തെ മത്സരവും ജയിച്ചാല്‍ ടി20ക്ക് പിന്നാലെ ഏകദിന റാങ്കിംഗിലും ഇന്ത്യക്ക് ഒന്നാം സ്ഥാനത്തെത്താനാവും.
ഇംഗ്ലണ്ടാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും തോറ്റതോടെയാണ് ന്യൂസിലന്‍ഡിന് ഒന്നാം സ്ഥാനം നഷ്ടമായത്. നേരത്തെ, ന്യൂസിലന്‍ഡിനെതിരെ പരമ്പര നേടിയതിനാല്‍ പേസ് ബൗളര്‍മാരില്‍ ചിലര്‍ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ സൂചന നല്‍കിയിരുന്നു.
പേസര്‍മാരായ മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനും വിശ്രമം അനുവദിച്ചേക്കും. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ നിര്‍ണായക ടെസ്റ്റ് പരമ്പര വരാനിരിക്കെയാണ് ബിസിസിഐയുടെ നിര്‍ണായക നീക്കം. മതിയായ വിശ്രമം ഇരു താരങ്ങള്‍ക്കും ലഭിക്കാനാണ് ഈ തീരുമാനം. ഷമിയുടെ വിരലിലെ പരിക്കിന്‍റെ ആശങ്ക പരിഹരിക്കേണ്ടതുമുണ്ട്.
ബാറ്റിംഗ് നിരയില്‍ കാര്യമായ മാറ്റങ്ങള്‍ സാധ്യതയില്ലെന്നാണ് സൂചന. ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മും ശുഭ്മാന്‍ ഗില്ലും മൂന്നാം നമ്പറില്‍ വിരാട് കോഹ്ലിയും ക്രീസിലെത്തും നാലാമതായി ഇഷാന്‍ കിഷനും കളിക്കും.
സൂര്യകുമാര്‍ യാദവും ഹര്‍ദ്ദിക് പാണ്ഡ്യയുമാകും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. സ്പിന്‍ ബൗളിംഗ് ഓള്‍ റൗണ്ടറായി ആദ്യ രണ്ട് ഏകദിനത്തിലും കളിച്ച വാഷിംഗ്ടണ്‍ സുന്ദറിന് പകരം ഇടം കൈയന്‍ സ്പിന്നര്‍ ഷഹബാസ് അഹമ്മദിന് മൂന്നാം ഏകദിനത്തില്‍ അവസരം ലഭിച്ചേക്കും.
Post Your Comments