തിരുവനന്തപുരം: വ്യാജ ഓൺലൈൻ തൊഴിൽ വാഗ്ദാനങ്ങൾ വ്യാപകമാകുന്ന സമയമാണിത്. എന്നാൽ, ഇത്തരം വ്യാജ തൊഴിൽ വാഗ്ദാനങ്ങളെ എങ്ങനെ തിരിച്ചറിയാമെന്ന് പലർക്കും അറിയില്ല. ഇതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് കേരളാ പോലീസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. ഈ സൂചനകൾ എന്തൊക്കെയാണെന്ന് നോക്കാം.
Read Also: കുവൈത്ത് അമീറിന്റെ ചിത്രം ആലേഖനം ചെയ്ത വസ്തുക്കളുടെ വിൽപന നിരോധിച്ചു: നിയമലംഘകർക്കെതിരെ കടുത്ത നടപടി
ഓൺലൈനിലൂടെ അഭിമുഖം കഴിഞ്ഞ ഉടൻ തന്നെ നിങ്ങൾക്ക് അപ്പോയ്ന്റ്‌മെന്റ് ലെറ്റർ കിട്ടുന്നു. ഓഫർ ലെറ്റർ/ അപ്പോയ്ന്റ്‌മെന്റ് ലെറ്റർ എന്നിവയിലെ വ്യക്തതകുറവും ഉപയോഗിച്ചിരിക്കുന്ന ഭാഷയിലെയും വ്യാകരണത്തിലെയും ന്യൂനതകൾ ശ്രദ്ധിക്കണം. പ്രൊഫഷണൽ മികവില്ലാത്ത ഇ മെയിൽ സന്ദേശങ്ങൾ വരുമ്പോൾ ശ്രദ്ധിക്കണം. നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതക്കുപരിയായി വ്യക്തിഗത വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ എന്നിവ ആവശ്യപ്പെടുക, ജോലി ലഭിക്കാനായി രജിസ്‌ട്രേഷൻ ഫീസ്, മുൻകൂർ പണം എന്നിവ ആവശ്യപ്പെടുക തുടങ്ങിയവയും വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ തിരിച്ചറിയാനുള്ള സൂചനകളാണ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
വ്യാജ ഓൺലൈൻ തൊഴിൽ വാഗ്ദാനങ്ങളെ എങ്ങനെ തിരിച്ചറിയാം..
ഇവയൊക്കെയാണ് സൂചനകൾ
ഓൺലൈനിലൂടെ അഭിമുഖം കഴിഞ്ഞ ഉടൻ തന്നെ നിങ്ങൾക്ക് അപ്പോയ്ന്റ്‌മെന്റ് ലെറ്റർ കിട്ടുന്നു
ഓഫർ ലെറ്റർ/ അപ്പോയ്ന്റ്‌മെന്റ് ലെറ്റർ എന്നിവയിലെ വ്യക്തതകുറവും ഉപയോഗിച്ചിരിക്കുന്ന ഭാഷയിലെയും വ്യാകരണത്തിലെയും ന്യൂനതകൾ
പ്രൊഫഷണൽ മികവില്ലാത്ത ഇ മെയിൽ സന്ദേശങ്ങൾ
നിങ്ങളുടെ വിദ്യാഭ്യാസയോഗ്യതക്കുപരിയായി വ്യക്തിഗത വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ എന്നിവ ആവശ്യപ്പെടുക
ജോലി ലഭിക്കാനായി രജിസ്‌ട്രേഷൻ ഫീസ്, മുൻകൂർ പണം എന്നിവ ആവശ്യപ്പെടുക
Read Also: അറിയാത്ത വ്യക്തി ആയതുകൊണ്ട് തോളില്‍ കയ്യിടാന്‍ വന്നപ്പോള്‍ ഞാന്‍ വളരെ അസ്വസ്ഥയായി: അപര്‍ണ ബാലമുരളി
Post Your Comments