ചക്ക ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ പേരും. പച്ചയായും പഴുപ്പിച്ചും പലതരം ഭക്ഷണവിഭവങ്ങൾ ഒരുക്കിയും ചക്ക കഴിക്കാം. ചക്കയില്‍ നമ്മുടെ ശരീരത്തിന് അവശ്യം വേണ്ട ധാരാളം ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, റൈബോഫ്‌ളേവിന്‍, മഗ്നീഷ്യം, പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ്, ആന്റി ഓക്‌സിഡന്റുകളും ചക്കയിലടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍, ഹൃദ്രോഗം മുതലായ പല രോഗങ്ങളേയും ചെറുത്തുനില്‍ക്കാന്‍ സഹായിക്കുന്നതാണ്.
പ്രതിരോധസംവിധാനത്തെയും കാഴ്ചയെയും ഹൃദയാരോഗ്യത്തെയും ദഹനത്തെയും ചര്‍മകാന്തിയെയും മെച്ചപ്പെടുത്താൻ മികച്ച വഴിയാണ് ചക്ക. പച്ചക്കറി മാത്രം കഴിക്കുന്നവര്‍ക്കാണെങ്കില്‍ പ്രോട്ടീന്‍ നേടാന്‍ ധൈര്യമായി കഴിക്കാവുന്നതാണ് ചക്കക്കുരു. ചക്കയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് നല്ലതാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Post Your Comments