KeralaLatest NewsNews

ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു: അച്ഛൻ അറസ്റ്റിൽ

ഇടുക്കി: ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ. ഇടുക്കിയിലാണ് സംഭവം. അച്ഛനെ കൂടാതെ മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്. പെൺകുട്ടിയെ ബന്ധുവാണ് ഇയാൾ കഴിഞ്ഞ വർഷമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Read Also: ‘കാര്യവട്ടത്തെ സര്‍വ്വകലാശാല കാമ്പസില്‍ നിന്നും പേരൂര്‍ക്കട മാനസികരോഗാശുപത്രിയിലേക്ക് അധികം ദൂരമില്ല’ അഡ്വ എ ജയശങ്കര്‍

2022 മെയ് മാസത്തിൽ പെൺകുട്ടി ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് തിരിച്ചുവന്നപ്പോൾ അച്ഛൻ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. മറ്റൊരു ദിവസം ബന്ധുവീട്ടിൽ സന്ദർശിക്കാൻ പോയപ്പോഴാണ് അവിടെയുള്ള യുവാവ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പിതാവിന്റെ സുഹൃത്തും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് പെൺകുട്ടി വ്യക്തമാക്കിയത്. നിലവിൽ ഇയാൾ വിദേശത്താണ്.

കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. ഇതോടെ പോലീസ് കേസ് രജിസ്റ്റ് ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Read Also: പ്ലസ് വൺ വിദ്യാർത്ഥിനിയുമായി ഫേസ്‌ബുക്ക് സുഹൃത്ത് എത്തിയത് വനമേഖലയായ പാലോട്, പെൺകുട്ടി ഇരയായത് കൂട്ട ബലാത്സംഗത്തിന്

shortlink

Related Articles

Post Your Comments

Related Articles


Back to top button