KottayamNattuvarthaLatest NewsKeralaNews

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നി​ട​യി​ലേ​ക്ക് കു​ഴ​ഞ്ഞു വീ​ണു: കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ന് ദാരുണാന്ത്യം

മാ​ലം കൊ​ച്ചു​താ​ഴ​ത്ത് (മീ​ന​ടം കു​ന്നും​പു​റ​ത്ത്) ജോ​ര്‍​ജ് കു​ര്യ​ന്‍ (54) ആ​ണ് മ​രി​ച്ച​ത്

കോ​ട്ട​യം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നി​ട​യി​ലേ​ക്ക് കു​ഴ​ഞ്ഞു വീ​ണ് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. മാ​ലം കൊ​ച്ചു​താ​ഴ​ത്ത് (മീ​ന​ടം കു​ന്നും​പു​റ​ത്ത്) ജോ​ര്‍​ജ് കു​ര്യ​ന്‍ (54) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച ​കഴി​ഞ്ഞ് ടി​ബി റോ​ഡി​ല്‍ ഫെ​ഡ​റ​ൽ ബാ​ങ്കി​നു മു​ന്നി​ലാ​ണ് അ​പ​ക​ടം നടന്നത്. തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ക​ട​ന്നു വ​രു​മ്പോ​ള്‍ റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു വ​ന്ന ജോ​ര്‍​ജ് ബ​സി​ന് അ​ടി​യി​ലേ​യ്ക്കു ത​ല​യു​ടെ പി​ന്‍​വ​ശം അ​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : എൻടിസി മില്ലുകളിലെ ഉൽപാദനം പുനരാരംഭിക്കണം, കേന്ദ്ര ടെക്സ്റ്റൈൽ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി ജീവനക്കാർ

അപകടത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​യാ​ളെ പൊ​ലീ​സ് ആ​ദ്യം ജി​ല്ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പിച്ചെ​ങ്കി​ലും വൈകുന്നേരം 6.30ഓടെ ​മ​രി​ക്കുകയായിരുന്നു. ഇ​യാ​ള്‍ ബ​സി​ന്റെ അ​ടി​യി​ലേ​ക്ക് വീ​ഴു​ന്ന അ​പ​ക​ട​ത്തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പൊലീ​സി​ന് ല​ഭി​ച്ചു.

കോ​ട്ട​യം വെ​സ്റ്റ് പൊ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭാ​ര്യ: ജി​ന്‍​സി (ന​ഴ്സ്, ഡ​ല്‍​ഹി ) മ​ക​ന്‍: ജോ​ണ്‍ സി. ​ജോ​ര്‍​ജ് (ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി) സം​സ്കാ​രം പി​ന്നീട് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button