കൊച്ചി: വിശ്വസിക്കാവുന്ന ഒരേ ഒരു പാര്‍ട്ടി സിപിഎം ആണെന്ന കാരണത്താലാണ് മുസ്ലീം വിഭാഗത്തില്‍ നിന്ന് കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയില്‍ ചേരാന്‍ കാരണമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. സിപിഎം മതേതരത്വ പാര്‍ട്ടിയാണ് എന്നതാണ് ഇവരെ കൂടുതലായി പാര്‍ട്ടിയുമായി അടുപ്പിക്കുന്ന ഘടകമെന്നും സ്പീക്കര്‍ പറഞ്ഞു.
Read Also: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടി : പ്രതികൾ അറസ്റ്റിൽ
‘യഥാര്‍ത്ഥ മുസ്ലീം നുണ പറയുമെന്ന് കരുതുന്നില്ല. സിപിഎം മതേതരത്വ പാര്‍ട്ടിയായത് കൊണ്ടാണ് മുസ്ലീം വിഭാഗത്തില്‍ നിന്ന് കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയില്‍ ചേരുന്നത്. അഞ്ചുനേരം നിസ്‌കരിക്കുന്ന നിരവധി പേര്‍ പാര്‍ട്ടിയിലുണ്ട്. ഞങ്ങള്‍ എല്ലാ മതങ്ങളെയും ആദരിക്കുന്നു. മുസ്ലീം വിഭാഗം നേരിടുന്ന പ്രശ്നങ്ങള്‍ മുസ്ലീങ്ങള്‍ തന്നെ പരിഹരിക്കണമെന്ന ചിന്ത അപകടകരമാണ്. വ്യക്തിത്വം അടയാളപ്പെടുത്തുന്ന രാഷ്ട്രീയം എല്ലാവര്‍ക്കും അപകടമാണ്. ഹിന്ദുക്കളില്‍ ഭൂരിപക്ഷവും മതേതരവാദികളാണ്. മുസ്ലീം വിഭാഗത്തിലെ ചുരുക്കം ചിലര്‍ മാത്രം യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ മനഃപൂര്‍വ്വം തയ്യാറാവുന്നില്ല’- സ്പീക്കര്‍ പറഞ്ഞു.
‘മതം നോക്കാതെ, എല്ലാ സഖാക്കളെയും ഒരേപോലെയാണ് പാര്‍ട്ടി കാണുന്നത്. ചിലര്‍ ആരോപിക്കുന്നു, പാര്‍ട്ടി മുസ്ലീം പ്രീണന നയമാണ് സ്വീകരിക്കുന്നത് എന്ന്. എന്നാല്‍ മറ്റുചിലര്‍ ആരോപിക്കുന്നത്, സിപിഎം മുസ്ലീങ്ങളെ ഉപദ്രവിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്നാണ്. ഇതില്‍ നിന്ന് വ്യക്തമാണ്, സിപിഎം നിഷ്പക്ഷ പാര്‍ട്ടി ആണ് എന്ന്’- സ്പീക്കര്‍ പറയുന്നു.
Post Your Comments