Latest NewsKeralaNews

അമ്പലപ്പുഴ അപകടം: കാരണം കാറിന്റെ അമിത വേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം

അമ്പലപ്പുഴ: അമ്പലപ്പുഴയിലെ വാഹനാപകത്തിന് കാരണം കാറിന്റെ അമിത വേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. അമിത വേഗത്തിലായത് ഇടിയുടെ അഘാതം വർധിപ്പിച്ചുവെന്നും ലോറി വലത്ത് വശത്ത് നിന്നും ദിശമാറി നടുവിലേക്ക് കയറിയതും ഒരു കാരണമായി കണക്കാക്കാമെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ.

കാറിന്റെ വേഗതയാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നും കണക്കാക്കുന്നു.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. പ്രസാദ്, ഷിജുദാസ്, മനു, സുമോദ്, അമല്‍ എന്നിവരാണ് മരിച്ചത്. നാല് പേര്‍ പെരുങ്കടവിള സ്വദേശികളും ഒരാള്‍ കൊല്ലം തേവലക്കര സ്വദേശിയുമാണ്.

സംഭവത്തില്‍ ലോറി ഡ്രൈവറെയും ക്ലീനറെയും അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യും. റോഡിലെ വളവ് കാഴ്ചയെ മറച്ചിരിക്കാം, ഇവിടെ വാഹനമോടിച്ചയാളുടെ അശ്രദ്ധയായിരിക്കാം അപകടകാരണമെന്ന് പ്രാഥമികമായി സംശയിക്കുന്നതായി രക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ബദറുദ്ദീന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button