ദീർഘ നാളായുള്ള കാത്തിരിപ്പിനൊടുവിൽ ഉപയോക്താക്കൾക്കായി കിടിലൻ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ‘വോയിസ് നോട്ടുകൾ’ സ്റ്റാറ്റസ് വെക്കാനുള്ള അവസരമാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഏതാനും മാസങ്ങൾക്കു മുൻപ് തന്നെ ഈ ഫീച്ചർ ഉടൻ അവതരിപ്പിക്കുമെന്ന് സൂചന വാട്സ്ആപ്പ് നൽകിയിരുന്നു. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യുന്നവർക്ക് ഈ ഫീച്ചർ ലഭിക്കുന്നതാണ്.
സാധാരണയായി വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ ടെക്സ്റ്റുകളും വീഡിയോകളും ചിത്രങ്ങളും മാത്രമാണ് പങ്കുവയ്ക്കാൻ സാധിച്ചിരുന്നത്. എന്നാൽ, പുതിയ അപ്ഡേറ്റിൽ 30 സെക്കന്റ് വരെ ദൈർഘ്യമുള്ള വോയിസ് നോട്ടുകൾ പങ്കുവയ്ക്കാൻ സാധിക്കും. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വോയിസ് നോട്ടുകൾക്കും നൽകിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് റെക്കോർഡ് ചെയ്ത സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ സാധിക്കും. മറ്റ് സ്റ്റാറ്റസുകൾ ഉപയോഗിക്കുന്നത് പോലെ 24 മണിക്കൂറുകൾ മാത്രമാണ് വോയിസ് നോട്ടുകളും നിലനിൽക്കുകയുള്ളൂ. പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്തതിനുശേഷം സ്റ്റാറ്റസ് സെക്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ഈ ഫീച്ചർ കാണാവുന്നതാണ്.
Also Read: ബൈക്ക് കലുങ്കിലിടിച്ച് തെറിച്ചുവീണ് യാത്രക്കാരന് ദാരുണാന്ത്യം
Post Your Comments