തെലങ്കാന: തെലങ്കാനയിലെ വാറങ്കലിൽ പൂജയ്ക്ക് ശേഷം ആദ്യമായി പുറത്തേക്കെടുത്ത പുത്തൻ കാർ ആൾകൂട്ടത്തിലേക്ക് ഇടിച്ച് കയറ്റി ആറ് പേർക്ക് പരുക്ക്. അമിത വേഗത്തിൽ എത്തിയ കാർ വഴിയിലുള്ളവരെയെല്ലാം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരുക്ക് പറ്റിയവരിൽ ഒരു പെൺകുട്ടിയുമുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌വന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. അപകടത്തില്‍ കാറിന്റെ മുൻ ഭാഗം പൂർണ്ണമായും തകര്‍ന്നു.
പരുക്കേറ്റ എല്ലാവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. റഫീഖ് എന്നയാളാണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഐപിസി 337 വകുപ്പ് പ്രകാരമാണ് ഡ്രൈവർ റഫീഖിവനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Post Your Comments