ന്യൂഡല്‍ഹി: വിശ്രമകാലത്ത് മികച്ച ഒരു വരുമാനമാര്‍ഗം കൂടി ലഭിക്കുന്നതിന് വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാന്‍ മന്ത്രി വയ വന്ദന യോജന അഥവാ പിഎംവിവിവൈ. 2020 മെയ് മാസത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഈ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്.
Read Also: പോളിയോ ബാധിതയായ യുവതിയെ പ്രണയം നടിച്ച് വിവാഹം കഴിച്ചതിന് ശേഷം സ്വർണാഭരണവും പണവുമായി മുങ്ങി, പരാതി
പത്ത് വര്‍ഷം മുടങ്ങാതെ പണമടച്ചാല്‍ ഈ പദ്ധതി വഴി 7.40 % വാര്‍ഷിക നിരക്കില്‍ പെന്‍ഷന്‍ ലഭിക്കും. 60 വയസ് കഴിഞ്ഞാലാണ് പെന്‍ഷന്‍ തുക ലഭിച്ച് തുടങ്ങുക. 15 ലക്ഷം രൂപ വരെയാണ് നിക്ഷേപ പദ്ധതി. മികച്ച പലിശ വാഗ്ദാനം ചെയ്തിരുന്ന ഒരു റിട്ടയര്‍മെന്റ് പദ്ധതികൂടിയാണിത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ അല്ലാത്തവര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം.
വാര്‍ഷിക പെന്‍ഷന്‍ വേണ്ടവര്‍ക്ക് പദ്ധതിയില്‍ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 1,56,658 രൂപയാണ്. പ്രതിമാസത്തിലാണ് പെന്‍ഷന്‍ വേണ്ടതെങ്കില്‍ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 1,62,162 രൂപയാണ്. പത്ത് വര്‍ഷത്തേക്ക് പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയാണ് ഇത്. ഇത് പ്രകാരം ലഭിക്കുന്ന കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയാണ്. എത്ര രൂപ പെന്‍ഷന്‍ വേണം എന്നതനുസരിച്ച് നിക്ഷേപവും കൂട്ടാം. വയ വന്ദന യോജനയില്‍ പരമാവധി നിക്ഷേപമായ 15 ലക്ഷം രൂപ നിക്ഷേപിക്കുന്ന വ്യക്തിക്ക് പ്രതിമാസം 9,250 രൂപ പെന്‍ഷനായി ലഭിക്കും. പത്ത് വര്‍ഷത്തെ കാലാവധി അവസാനിച്ചാല്‍ അവസാന പെന്‍ഷന്‍ ഗഡുവിനൊപ്പം നിക്ഷേപിച്ച തുക കൂടി തിരികെ ലഭിക്കും. 2023 മാര്‍ച്ച് 31 ആണ് പദ്ധതിയില്‍ ചേരാനുള്ള അവസാന ദിവസം.
പത്ത് വര്‍ഷ കാലാവധിയിലുള്ള പദ്ധതിയില്‍ നടത്തുന്ന തുടര്‍ച്ചയായ നിക്ഷേപം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകര്‍ക്ക് തിരികെ ലഭിക്കും. അതിനിടയില്‍ മരണം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് തുക നോമിനിക്ക് ലഭിക്കും. അതേ സമയം, നിക്ഷേപം മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ തുകയുടെ 75 ശതമാനം വായ്പയെടുക്കാന്‍ സാധിക്കും. പലിശ നിരക്കി ഓരോ വര്‍ഷവും പുതുക്കി നിശ്ചയിക്കും. സമാനമായി പോളിസി ഉടമയ്ക്കോ ജീവിത പങ്കാളിക്കോ മാരകമായ രോഗങ്ങള്‍ ഉണ്ടായാല്‍ തുകയുടെ 98 ശതമാനം സറണ്ടര്‍ ചെയ്യാനാകും.
പ്രതിമാസം പെന്‍ഷന്‍ ഉറപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍, പദ്ധതിയില്‍ ചേരാനുള്ള അവസാന തീയതി മാര്‍ച്ച് 30
ന്യൂഡല്‍ഹി: വിശ്രമകാലത്ത് മികച്ച ഒരു വരുമാനമാര്‍ഗം കൂടി ലഭിക്കുന്നതിന് വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാന്‍ മന്ത്രി വയ വന്ദന യോജന അഥവാ പിഎംവിവിവൈ. 2020 മെയ് മാസത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഈ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്.
പത്ത് വര്‍ഷം മുടങ്ങാതെ പണമടച്ചാല്‍ ഈ പദ്ധതി വഴി 7.40 % വാര്‍ഷിക നിരക്കില്‍ പെന്‍ഷന്‍ ലഭിക്കും. 60 വയസ് കഴിഞ്ഞാലാണ് പെന്‍ഷന്‍ തുക ലഭിച്ച് തുടങ്ങുക. 15 ലക്ഷം രൂപ വരെയാണ് നിക്ഷേപ പദ്ധതി. മികച്ച പലിശ വാഗ്ദാനം ചെയ്തിരുന്ന ഒരു റിട്ടയര്‍മെന്റ് പദ്ധതികൂടിയാണിത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ അല്ലാത്തവര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം.
വാര്‍ഷിക പെന്‍ഷന്‍ വേണ്ടവര്‍ക്ക് പദ്ധതിയില്‍ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 1,56,658 രൂപയാണ്. പ്രതിമാസത്തിലാണ് പെന്‍ഷന്‍ വേണ്ടതെങ്കില്‍ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 1,62,162 രൂപയാണ്. പത്ത് വര്‍ഷത്തേക്ക് പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയാണ് ഇത്. ഇത് പ്രകാരം ലഭിക്കുന്ന കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയാണ്. എത്ര രൂപ പെന്‍ഷന്‍ വേണം എന്നതനുസരിച്ച് നിക്ഷേപവും കൂട്ടാം. വയ വന്ദന യോജനയില്‍ പരമാവധി നിക്ഷേപമായ 15 ലക്ഷം രൂപ നിക്ഷേപിക്കുന്ന വ്യക്തിക്ക് പ്രതിമാസം 9,250 രൂപ പെന്‍ഷനായി ലഭിക്കും. പത്ത് വര്‍ഷത്തെ കാലാവധി അവസാനിച്ചാല്‍ അവസാന പെന്‍ഷന്‍ ഗഡുവിനൊപ്പം നിക്ഷേപിച്ച തുക കൂടി തിരികെ ലഭിക്കും. 2023 മാര്‍ച്ച് 31 ആണ് പദ്ധതിയില്‍ ചേരാനുള്ള അവസാന ദിവസം.
പത്ത് വര്‍ഷ കാലാവധിയിലുള്ള പദ്ധതിയില്‍ നടത്തുന്ന തുടര്‍ച്ചയായ നിക്ഷേപം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകര്‍ക്ക് തിരികെ ലഭിക്കും. അതിനിടയില്‍ മരണം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് തുക നോമിനിക്ക് ലഭിക്കും. അതേ സമയം, നിക്ഷേപം മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ തുകയുടെ 75 ശതമാനം വായ്പയെടുക്കാന്‍ സാധിക്കും. പലിശ നിരക്കി ഓരോ വര്‍ഷവും പുതുക്കി നിശ്ചയിക്കും. സമാനമായി പോളിസി ഉടമയ്ക്കോ ജീവിത പങ്കാളിക്കോ മാരകമായ രോഗങ്ങള്‍ ഉണ്ടായാല്‍ തുകയുടെ 98 ശതമാനം സറണ്ടര്‍ ചെയ്യാനാകും.
Post Your Comments