Life Style

നഖങ്ങളുടെ ആകൃതിയിലുള്ള മാറ്റവും ശ്വാസകോശ കാന്‍സറിന്റെ ലക്ഷണം

തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ ഒട്ടുമിക്ക കാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ് എന്നതാണ് മറ്റൊരു കാര്യം. അത്തരത്തില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ അവസാന ഘട്ടങ്ങളില്‍ മാത്രമേ പലരിലും ശ്വാസകോശ അര്‍ബുദം കണ്ടെത്താറുള്ളൂ. ശ്വാസകോശ കാന്‍സര്‍ അഥവാ ലങ് കാന്‍സറിന്റെ ചില ലക്ഷണങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്.

Read Also; സിഐ റിയാസ് രാജ തെറിക്കാന്‍ കാരണമായത് ഗുണ്ടയുടെ ഭാര്യയുമായുള്ള അവിഹിത ബന്ധം: വിശദാംശങ്ങള്‍ പുറത്ത്

ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണ് ശ്വാസകോശത്തെ ബാധിക്കുന്ന കാന്‍സര്‍. പുകവലി ആണ് ശ്വാസകോശാര്‍ബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനഘടകം. വായു മലിനീകരണവും ശ്വാസകോശ കാന്‍സര്‍ സാധ്യത കൂട്ടുന്നുണ്ട്. വിട്ടുമാറാത്ത ചുമ ആണ് ശ്വാസകോശ കാന്‍സറിന്റെ ഒരു ലക്ഷണം. ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതും പ്രത്യേകം ശ്രദ്ധിക്കണം. തുപ്പുമ്പോള്‍ നിറവ്യത്യാസം ഉണ്ടെങ്കിലും ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തണം.

 

ശ്വസിക്കാനുളള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം. ചെറുതായിട്ട് ഒന്ന് നടക്കുമ്പോള്‍ പോലും ഉണ്ടാകുന്ന കിതപ്പ് പ്രത്യേകം ശ്രദ്ധിക്കണം. നെഞ്ചുവേദനയാണ് ആണ് ശ്വാസകോശ കാന്‍സറിന്റെ മറ്റൊരു ലക്ഷണം. അതായത് ശ്വാസതടസവും ചുമയും മൂലം നെഞ്ചുവേദന ഉണ്ടാകുന്നത് ശ്വാസകോശാര്‍ബുദത്തിന്റെ ഒരു ലക്ഷണമാകാം.

ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുന്നതും ഒരു ലക്ഷണമാണ്. നഖങ്ങളുടെ ആകൃതിയിലുള്ള മാറ്റവും ശ്വാസകോശ കാന്‍സറിന്റെ ലക്ഷണമാകാമെന്ന് ചില പഠനങ്ങള്‍ പറയുന്നു. എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും പെട്ടെന്ന് ശരീരഭാരം കുറയുന്നതും പല രോഗങ്ങളുടെയും സൂചനയാണെങ്കിലും അതും ചിലപ്പോള്‍ ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടാം. ഈ പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉള്ളവര്‍ രോഗം പിടിപെട്ടതായി സ്വയം സ്ഥിരീകരിക്കരുത്. ഈ ലക്ഷണങ്ങളുള്ളവര്‍ ഉടന്‍ ഒരു ഡോക്ടറുടെ സേവനം തേടുന്നത് നല്ലതാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button