ഏറ്റവും അപകടകരമായ കാൻസറുകളിലൊന്നാണ് ശ്വാസകോശ കാൻസർ. ഇന്ത്യയിൽ ശ്വാസകോശ അർബുദ കേസുകൾ വർദ്ധിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. വായു മലിനീകരണം, പുകയിലയുമായുള്ള സമ്പർക്കം തുടങ്ങി പല ഘടകങ്ങൾ ശ്വാസകോശ അർബുദ നിരക്കിലെ വർധനയ്ക്ക് പിന്നിലുണ്ട്. ശ്വാസകോശത്തിലെ ടിഷ്യൂകളിൽ, സാധാരണയായി വായു കടന്നുപോകുന്ന കോശങ്ങളിൽ രൂപം കൊള്ളുന്ന കാൻസറാണ് ശ്വാസകോശാർബുദം.
സ്ത്രീകളിലും പുരുഷന്മാരിലും കാൻസർ മരണത്തിന് പ്രധാന കാരണമാണിത്. ശ്വാസകോശാർബുദത്തിന്റെ ആദ്യ ഘട്ടത്തിൽ ഒരിക്കലും ലക്ഷണങ്ങൾ ഒന്നും പ്രകടമാകണമെന്നില്ല. ശ്വാസകോശ അർബുദത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകമാണ് പുകവലി. പുകവലി പുരുഷന്മാരിൽ 10 ൽ 9 കേസുകളും സ്ത്രീകളിൽ 10 ൽ 8 കേസുകളും ശ്വാസകോശ അർബുദത്തിന് കാരണമാകുന്നു. പുകവലി തന്നെയാണ് ശ്വാസകോശാർബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനഘടകം. ശ്വാസകോശ കാൻസറിന്റെ ലക്ഷണങ്ങൾ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ…
1. വിട്ടുമാറാത്ത ചുമ തന്നെയാണ് ശ്വാസകോശാർബുദത്തിന്റെ ആദ്യ ലക്ഷണം. നിർത്താതെയുളള അതിഭയങ്കരമായ ചുമ ചിലപ്പോൾ ശ്വാസകോശ അർബുദത്തിൻറെയാവാം. അതിനാൽ ഇവ നിസാരമായി കാണരുത് എന്നാണ് ഡോക്ടർമാർ പറയുന്നത്.
2. ശ്വസിക്കാനുളള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം. ചെറുതായിട്ട് ഒന്ന് നടക്കുമ്പോൾ പോലും ഉണ്ടാകുന്ന കിതപ്പ് പ്രത്യേകം ശ്രദ്ധിക്കണം.
ചുമയ്ക്കുമ്പോൾ രക്തം ഉണ്ടാവുക
4. ചുമയ്ക്കുമ്പോഴോ ചിരിക്കുമ്പോഴോ ശ്വസിക്കുമ്പോഴോ നെഞ്ചിലോ പുറകിലോ തോളിലോ ഉള്ള വേദന.
5. പെട്ടെന്ന് ഭാരം കുറയുക.
6. ക്ഷീണമോ ബലഹീനതയോ അനുഭവപ്പെടുക.
7. വിശപ്പില്ലായ്മ
8. ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ പോലുള്ള ശ്വാസകോശ അണുബാധകൾ മാറാതെ നിൽക്കുക.
9. മുഖത്തോ കഴുത്തിലോ വീക്കം
10. വിഴുങ്ങാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ വിഴുങ്ങുമ്പോൾ വേദന
Post Your Comments