Latest NewsNewsLife Style

ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കാൻ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

ശ്വസന പ്രക്രിയയിൽ ശ്വാസകോശം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ലോകമെമ്പാടുമുള്ള ഏറ്റവും സാധാരണമായ കാൻസറുകളിൽ ഒന്നാണ് ശ്വാസകോശാർബുദം. തലച്ചോർ, ലിംഫ് നോഡുകൾ, കരൾ, അഡ്രിനാൽ ഗ്രന്ഥി എന്നിങ്ങനെ പല അവയവങ്ങളിലേക്കും ശ്വാസകോശ അർബുദം വ്യാപിക്കാറുണ്ട്. പല രോഗികളിലും വർഷങ്ങളോളം വളർന്ന ശേഷമാണ് ശ്വാസകോശ അർബുദം ലക്ഷണങ്ങൾ കാണിച്ച് തുടങ്ങുക.

വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, നെഞ്ചിലെ വേദന, ഇടയ്ക്കിടെയുള്ള തലവേദന, ചുമയ്ക്കുമ്പോൾ രക്തം വരിക, പരുക്കൻ ശബ്ദം എന്നിവയെല്ലാം ശ്വാസകോശ കാൻസറിന്റെ ലക്ഷണങ്ങളാണ്. ശ്വാസകോശ രോഗത്തിന്റെ അപകടസാധ്യതയ്ക്ക് നിരവധി ഘടകങ്ങൾ കാരണമാകും. ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?…

ശ്വാസകോശ അർബുദത്തിനുള്ള പ്രധാന അപകട ഘടകമാണ് സിഗരറ്റ് വലിക്കുന്നത്. വിട്ടുമാറാത്ത ചുമ, നെഞ്ചുവേദന, പ്രത്യേകമായ മറ്റു കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് വണ്ണം കുറയൽ, ചുമച്ചാൽ രക്തം വരുന്ന അവസ്ഥ എന്നിവ രോഗലക്ഷണങ്ങളിൽ ഉൾപ്പെടാം.

പുക വലിക്കുന്നയാൾ വലിച്ചു വിടുന്ന പുക ശ്വസിക്കുമ്പോഴും (Second hand smoke/ Passive smoke) അർബുദത്തിലേക്ക് നയിക്കപ്പെടാനുള്ള സാധ്യതയുണ്ട്. മാലിന്യങ്ങളുമായുള്ള സമ്പർക്കം ശ്വാസകോശാരോഗ്യത്തിനും ഹാനികരമാണ്. മലിനീകരണ തോത് കൂടുതലായിരിക്കുമ്പോൾ പുറത്തിറങ്ങുന്നതിന് മുമ്പ് മാസ്ക് ധരിക്കുക. വീട്ടിൽ ആരോഗ്യകരമായ അന്തരീക്ഷവും ഉറപ്പാക്കണം.

ആരോഗ്യകരമായ ഭക്ഷണക്രമം മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. സമീകൃതാഹാരം ശ്വാസകോശാരോഗ്യം വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഭക്ഷണത്തിൽ ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.

ആരോഗ്യകരമായ ശ്വാസകോശത്തിനും കൂടുതൽ തവണ വ്യായാമം ചെയ്യണം. ആരോഗ്യമുള്ള ശരീരത്തിനായി ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നതാണ് ഉത്തമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button