Life StyleHome & Garden

ഫ്രിഡ്ജിലെ ദുര്‍ഗന്ധം അകറ്റാന്‍ പരീക്ഷിക്കാം ഈ ഏഴ് വഴികള്‍

ബാക്കി വന്ന ഭക്ഷണസാധനങ്ങളും പഴങ്ങളും പച്ചക്കറികളുമൊക്കെയാവാം ഫ്രിഡ്ജ് തുറക്കുമ്പോഴുള്ള ദുര്‍ഗന്ധത്തിന് കാരണം.

ഫ്രിഡ്ജ് തുറക്കുമ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടോ ബാക്കി വന്ന ഭക്ഷണസാധനങ്ങളും പഴങ്ങളും പച്ചക്കറികളുമൊക്കെയാവാം അതിനു കാരണം. ഫ്രിഡ്ജ് എങ്ങനെയാണ് വൃത്തിയാക്കുക എന്നത് പലര്‍ക്കും കൃത്യമായി അറിയില്ല.

ഫ്രിഡ്ജിലെ ദുര്‍ഗന്ധം അകറ്റാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം

ഒന്ന്…

ഒരു കപ്പ് ഇളം ചൂടുവെള്ളത്തിലേക്ക് കാല്‍ കപ്പ് വിനാഗിരിയും രണ്ട് ടീസ്പൂണ്‍ വനില സത്തും ചേര്‍ക്കുക. ശേഷം ഈ മിശ്രിതം ഒരു സ്‌പ്രേ ബോട്ടിലിലേക്ക് ഒഴിക്കുക. ഇനി ഫ്രിഡ്ജിലെ ഷെല്‍ഫുകളിലും വൃത്തിയാക്കേണ്ട ഭാഗങ്ങളിലും സ്‌പ്രേ ചെയ്യുക. ശേഷം മൈക്രോഫൈബര്‍ തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാം.

രണ്ട്…

ചൂടു വെള്ളത്തില്‍ കുറച്ച് ബേക്കിങ് സോഡ മിക്‌സ് ചെയ്തതിന് ശേഷം ഫ്രിഡ്ജ് വൃത്തിയാക്കുന്നത് ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും. ഒരു പാത്രത്തില്‍ ബേക്കിങ് സോഡ എടുത്ത് ഫ്രിഡ്ജിനുള്ളില്‍ വയ്ക്കുന്നതും ഗന്ധം പോകാന്‍ സഹായിക്കും.

മൂന്ന്…

ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ദുര്‍ഗന്ധം കളയാന്‍ ഫ്രിഡ്ജില്‍ രണ്ട് നാരങ്ങ മുറിച്ച് വയ്ക്കുന്നതും നല്ലതാണ്.

നാല്…

ഫ്രിഡ്ജിനുള്ളില്‍ വച്ചിരിക്കുന്ന പച്ചക്കറികളും മറ്റും ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക. കേടായതും ചീഞ്ഞതുമായ ഭക്ഷണങ്ങള്‍ ഉടന്‍ തന്നെ ഫ്രിഡ്ജില്‍ നിന്നും നീക്കം ചെയ്യുക.

അഞ്ച്…

പാകം ചെയ്ത ആഹാരം ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ അടച്ചു സൂക്ഷിക്കുക. അതിലൂടെ അണുബാധ തടയാം. അതുപോലെ തന്നെ, പാകപ്പെടുത്തിയ സാധനങ്ങള്‍ ഫ്രിഡ്ജില്‍ വച്ചിട്ട് അത് ഒന്നിലേറെ തവണ ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല.

ആറ്…

മത്സ്യവും മാംസവും ഒരുപാട് ദിവസം ഫ്രീസറില്‍ വച്ച് ഉപയോഗിക്കരുത്. മത്സ്യത്തിന്റെയും ഇറച്ചിയുടെയുമൊക്കെ ഗന്ധമാണ് പലപ്പോഴും പുറത്തേയ്ക്ക് വരുന്നത്. അതിനാല്‍ ഇവ വായു സഞ്ചാരമില്ലാത്ത പാത്രങ്ങളില്‍ വച്ചതിന് ശേഷം മാത്രം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. അങ്ങനെ ചെയ്യുന്നത് ഇത്തരം ഗന്ധം പുറത്തുവരാതിരിക്കാന്‍ ഒരു പരിധി വരെ സഹായിക്കും. കൂടാതെ 2- 3 ദിവസത്തിനുള്ളില്‍ ഇവ ഫ്രീസറില്‍ നിന്നും എടുത്ത് പാകം ചെയ്യുന്നതാണ് നല്ലത്. ഒരാഴ്ചയില്‍ അധികം ഇവ ഫ്രീസറില്‍ വച്ച് ഉപയോഗിക്കുന്നത് ആരോഗ്യത്തിനും നന്നല്ല.

ഏഴ്…

ശൂന്യമായിരിക്കുന്ന ഫ്രിഡ്ജിന്റെ ഉള്‍വശം മുഴുവന്‍ കഴുകുക, സോപ്പ് പൂര്‍ണമായും നീക്കം ചെയ്യാന്‍ ശുദ്ധജലം ഉപയോഗിച്ച് വീണ്ടും കഴുകണം. ടവല്‍ ഉപയോഗിച്ചു തുടയ്ക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button