മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹോളിവുഡ് നടന്‍ ജെറമി റെന്നര്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. പരിക്കേറ്റ മുഖത്തിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അദ്ദേഹം, ആരാധകരോടു നന്ദി പറഞ്ഞു. മുപ്പതിലധികം അസ്ഥികള്‍ അപകടത്തില്‍ ഒടിഞ്ഞെന്നും അദ്ദേഹം ആരാധകരോട് വെളിപ്പെടുത്തി.
പുതുവര്‍ഷത്തിന്റെ തലേന്ന് നെവാഡയിലെ വീടിന് സമീപം സ്നോ പ്ലോ (ഐസ് നീക്കം ചെയ്യുന്ന വാഹനം) ഓടിക്കുന്നതിനിടെ 51 കാരനായ നടന് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിൽ നെഞ്ചിലെ ആഴത്തിലുള്ള മുറിവും ഓർത്തോപീഡിക് പ്രശ്നങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
വാഷോവിലെ അതിശൈത്യമുള്ള പ്രദേശത്താണ് ജെറമി റെന്നര്‍ താമസിക്കുന്നത്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പുതുവര്‍ഷത്തിന്റെ തലേന്ന് അവിടെ 35,000 വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. 2010-ൽ കാതറിൻ ബിഗലോയുടെ ദി ഹർട്ട് ലോക്കറിനായി ഓസ്കാർ നോമിനേഷൻ നേടിയതു മുതൽ, ഹോളിവുഡിൽ കൂടുതൽ താരമൂല്യമുള്ള നടന്മാരിൽ ഒരാളായി റെന്നർ മാറി.
Read Also:- പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റിൽ
അതേസമയം, അവഞ്ചേര്‍സില്‍ തോറായി അഭിനയിക്കുന്ന ക്രിസ് ഹെംസ്‌വർത്ത്, സ്റ്റാർ-ലോർഡായി അഭിനയിക്കുന്ന ക്രിസ് പ്രാറ്റ്, ക്യാപ്റ്റൻ അമേരിക്കയെ അവതരിപ്പിച്ച ക്രിസ് ഇവാൻസ്, ചലച്ചിത്ര നിർമ്മാതാവ് ടൈക വൈറ്റിറ്റി, അനില്‍ കപൂര്‍ ഇങ്ങനെ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ജെറമി റെന്നര്‍ക്ക് ആശംസകൾ നേര്‍ന്നു.
Post Your Comments