വാടാനപ്പള്ളി: ഹഷീഷ് ഓയിൽ മൊത്തവിതരണക്കാരൻ അറസ്റ്റിൽ. കൂരിക്കുഴി അരയങ്ങാട്ടിൽ ലസിത് റോഷനെയാണ് (33) അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നിന് വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് പിടികൂടിയവരിൽ നിന്ന് അന്തർദേശീയ മാർക്കറ്റിൽ 1.5 കോടി രൂപ വില മതിക്കുന്ന ഏഴ് കിലോ ഹഷീഷ് ഓയിൽ കണ്ടെടുത്തിരുന്നു. ഇത് ഇവർക്ക് എത്തിച്ചു നൽകിയ മൊത്തക്കച്ചവടക്കാരനായ ലസിത് റോഷനെ കയ്പമംഗലം കൊപ്രക്കളത്തു നിന്നാണ് പിടികൂടിയത്. പിടികൂടിയപ്പോൾ പ്രതിയുടെ പക്കൽനിന്ന് ഹഷീഷ് ഓയിൽ പൊലീസ് പിടിച്ചെടുത്തു.
Read Also : സംസ്ഥാനത്ത് ബാറുകള്‍ക്ക് കര്‍ശന നിയന്ത്രണം, നിയമം പാലിച്ചില്ലെങ്കില്‍ നടപടി: കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി
ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രെക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. കയ്പമംഗലം സി.ഐ സുബീഷ് മോൻ, എസ്.ഐ ശ്രീമതി കൃഷ്ണപ്രസാദ്, കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ്.ഐ പി.സി. സുനിൽ, സി.പി.ഒമാരായ നിഷാന്ത്, ഷിന്റോ, ഗിരീഷ്, ശ്രീഹൽ, സാബു, സൈബർസെൽ സി.പി.ഒ മനു കൃഷ്ണൻ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments