KollamLatest NewsKeralaNattuvarthaNews

വാ​ട​ക​യ്ക്കെ​ടു​ത്ത വാ​ഹ​നം മ​റി​ച്ച് വി​ൽ​ക്കാ​ൻ ശ്ര​മം : പ്രതി പിടിയിൽ

പ​ത്ത​നം​തി​ട്ട, മ​ല​യാ​ല​പ്പു​ഴ താ​ഴ​ത്ത് ശി​വ​ശ​ങ്ക​ര​പി​ള്ള ആ​ണ് പി​ടി​യി​ലാ​യ​ത്

കൊല്ലം: വാ​ട​ക​യ്ക്കെ​ടു​ത്ത വാ​ഹ​നം മ​റി​ച്ച് വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ അറസ്റ്റിൽ. പ​ത്ത​നം​തി​ട്ട, മ​ല​യാ​ല​പ്പു​ഴ താ​ഴ​ത്ത് ശി​വ​ശ​ങ്ക​ര​പി​ള്ള ആ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം വെ​സ്റ്റ് പൊ​ലീ​സാണ് പ്രതിയെ പിടികൂടിയത്.

Read Also : ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്തി മടങ്ങുന്നതിനിടെ അപകടം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ആണ് കേസിനാസ്പദമായ സംഭവം. കൊ​ല്ലം വെ​സ്റ്റ് കോ​ട്ട​ക്ക​കം വാ​ർ​ഡി​ൽ ജു​ഗു​നി​ന്‍റെ മി​നി ലോ​റി വാ​ട​ക​യ്ക്ക് എ​ടു​ത്ത പ്ര​തി​യും സു​ഹൃ​ത്തും ഉ​ട​മ അ​റി​യാ​തെ വാ​ഹ​നം മ​റി​ച്ചു വി​ൽ​പന ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. വ​ഞ്ചി​ക്ക​പ്പെ​ട്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ വാ​ഹ​ന ഉ​ട​മ ജ​നു​വ​രി രണ്ടിന് ​വെ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​. തുടർന്ന്, പൊലീസ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ര​ണ്ടാം പ്ര​തി​യാ​യ ജി​നു​വി​നെ പി​ടി​കൂ​ടി. സം​ഭ​വ ശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ് വ​ന്ന ഒ​ന്നാം പ്ര​തി​ ശി​വ​ശ​ങ്ക​ര​ൻ​പി​ള്ളയെ ​തൃ​ശൂ​ർ ചാ​വ​ക്കാ​ട് നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം ആണ് പൊലീ​സ് പി​ടി​കൂ​ടിയത്. ഇ​യാ​ൾ​ക്കെ​തി​രെ സ​മാ​ന​രീ​തി​യി​ലു​ള്ള ത​ട്ടി​പ്പി​ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

കൊ​ല്ലം എസിപി അ​ഭി​ലാ​ഷ് എ ​യു​ടെ നി​ർ​ദേശാ​നു​സ​ര​ണം വെ​സ്റ്റ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷെ​ഫീ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്​ഐ​മാ​രാ​യ അ​നീ​ഷ്, അ​നി​ൽ എ​ൻ.​ജി, ഹ​സ​ൻ, സ​ന്തോ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button