പത്തനംതിട്ട: എരുമേലിയിൽ പോളിയോ ബാധിതയായ യുവതിയെ പ്രണയം നടിച്ച് വിവാഹം കഴിച്ചതിന് ശേഷം 80 പവൻ സ്വർണാഭരണവും 50 ലക്ഷം രൂപയുമായി യുവാവ് മുങ്ങിയതായി പരാതി. എരുമേലി സ്വദേശിനി ലിറ്റിൽ ഷിയാ (31) ആണ് വഞ്ചിക്കപെട്ടത്. തമിഴ്നാട് സ്വദേശിയായ ആൻഡ്രീസ് സ്പെൻസർ എന്ന യുവാവിനെതിരെയാണ് പരാതി.
പോളിയോ ബാധിച്ചതിനെ തുടർന്ന് പരസഹായമില്ലാതെ നടക്കാൻ സാധിക്കാത്ത ലിറ്റിൽ ഷിയ സുഹൃത്തുക്കൾ മുഖാന്തിരമാണ് ആൻഡ്രീസിനെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയും നീണ്ട നാളത്തെ പ്രണയത്തിന് ശേഷം 2015ൽ വിവാഹിതരാകുകയുമായിരുന്നു. വിവാഹത്തിന് ഷിയയുടെ മാതാപിതാക്കൾ നൽകിയ 80 പവൻ സ്വർണാഭരണങ്ങളും, 50 ലക്ഷം രൂപയും കാറുമായാണ് ആൻഡ്രീസ് മുങ്ങിയത്.
സംഭവത്തിൽ പോലീസിൽ പരാതി നൽകിയെങ്കിലും യുവാവിനെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. നാഗർകോവിൽ സ്വദേശിയായ ആൻഡ്രീസ് കേരളത്തിൽ ഉള്ളതായാണ് വിവരം.
അതേസമയം, ഇയാൾ മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. പോലീസ് അന്വേഷണത്തിൽ ഇയാൾ 2010ൽ മറ്റൊരു വിവാഹം കഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
Post Your Comments