
കോഴിക്കോട്: നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കുറ്റിക്കാട്ടൂർ കീഴ് മഠത്തിൽ മീത്തൽ മുഹമ്മദ് തായിഫ് (19) ആണ് പിടിയിലായത്.
കഴിഞ്ഞ മാസം മൂന്നിന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. കുറ്റിയിൽ താഴത്തുള്ള വീട്ടിൽ നിർത്തിയിട്ടിരുന്ന ഒന്നരലക്ഷം രൂപയുടെ ബൈക്കാണ് പ്രതിയും സംഘവും ചേർന്ന് മോഷണം നടത്തിയത്. ഇയാളുടെ കൂട്ടാളികൾ നേരത്തെ പിടിയിലായിരുന്നു. കോഴിക്കോട് സിറ്റിയിൽ പ്രതി വരാറുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, സിറ്റി ക്രൈം സ്ക്വാഡ് പാളയം മാർക്കറ്റ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതിന്റെ ഭാഗമായാണ് പ്രതി അറസ്റ്റിലായത്. ക്ഷേത്ര കവർച്ചകളുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ തായിഫ്.
ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments