CinemaLatest NewsNews

‘കാന്താര’ രണ്ടാം ഭാഗം ഒരുങ്ങുന്നു: രചനയ്ക്കായി റിഷഭ് ഷെട്ടി വനത്തിലേക്ക്

രാജ്യമൊട്ടാകെ വിസ്‍മയമായി മാറിയ കന്നഡ ചിത്രമാണ് ‘കാന്താര’. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘കാന്താര’ സിനിമ ലോകത്തെ ചർച്ച വിഷയമായിരുന്നു. 2022ൽ മികച്ച വിജയ ചിത്രങ്ങളിൽ മുൻപന്തിയിലുള്ള ചിത്രത്തെ നിരവധി പ്രമുഖരാണ് പ്രശംസിച്ച് രംഗത്തെത്തിയത്.

ഇപ്പോഴിതാ, സിനിമയുടെ പ്രീക്വലുമായി ബന്ധപ്പെട്ടുള്ള നിർമ്മാതാവ് വിജയ് കിര​ഗണ്ഡൂരിന്റെ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. കാന്താരയിൽ പറയുന്ന പഞ്ചുരുളി ദൈവം എന്ന മിത്തിനെ അടിസ്ഥാനമാക്കി പ്രീക്വല്‍ ഒരുങ്ങുന്നതായും ചിത്രത്തിന്റെ രചനയ്ക്കായി റിഷഭ് ഷെട്ടി വനത്തിലേക്ക് പോയിരിക്കുകയാണെന്നും വിജയ് കിര​ഗണ്ഡൂര്‍ പറഞ്ഞു.

‘ജൂണില്‍ ചിത്രീകരണം തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ചിത്രീകരണത്തിന്‍റെ ഒരു ഘട്ടം മഴക്കാലത്ത് നടത്തേണ്ടതായതുകൊണ്ടാണ് ജൂൺ വരെ കാത്തിരിക്കുന്നത്. 2024 ഏപ്രിലിൽ-മെയ് മാസത്തിൽ ഒരു പാന്‍ ഇന്ത്യന്‍ റിലീസായി കാന്താര പ്രീക്വൽ ആലോചിക്കുന്നു. കാന്താര വലിയ വിജയമായതുകൊണ്ട് തന്നെ ഒരു രണ്ടാം ഭാ​ഗം പ്രേക്ഷക പ്രതീക്ഷ നൽകുന്നു. പുതിയ ചില കഥാപാത്രങ്ങൾ കൂടി ചിത്രത്തിൽ അണിചേരും’ വിജയ് കിര​ഗണ്ഡൂര്‍ കൂട്ടിച്ചേർത്തു.

സെപ്റ്റംബര്‍ 30ന് ആദ്യമെത്തിയ കന്നഡ പതിപ്പ് കര്‍ണാടകത്തിന് പുറത്തും പതിയെ പ്രേക്ഷക ശ്രദ്ധയും കൈയടിയും നേടാന്‍ തുടങ്ങിയതോടെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം മൊഴിമാറ്റ പതിപ്പുകള്‍ അണിയറക്കാര്‍ പുറത്തിറക്കി.

Read Also:- പെണ്ണിൻ്റെ യഥാർത്ഥ പ്രതികരണ ശേഷി, എന്നിട്ടും ഇവിടുത്തെ കലാ സാംസ്കാരിക സ്ത്രീപക്ഷ ടീമുകൾക്ക് അനക്കമില്ല: അഞ്‍ജു പാർവതി

ഹൊംബാളെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്‍തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button