രാജ്യമൊട്ടാകെ വിസ്‍മയമായി മാറിയ കന്നഡ ചിത്രമാണ് ‘കാന്താര’. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘കാന്താര’ സിനിമ ലോകത്തെ ചർച്ച വിഷയമായിരുന്നു. 2022ൽ മികച്ച വിജയ ചിത്രങ്ങളിൽ മുൻപന്തിയിലുള്ള ചിത്രത്തെ നിരവധി പ്രമുഖരാണ് പ്രശംസിച്ച് രംഗത്തെത്തിയത്.
ഇപ്പോഴിതാ, കാന്താരയെ പ്രശംസിച്ച് കൊണ്ട് കത്തെഴുതിയിരിക്കുകയാണ് കമൽഹാസൻ. റിഷഭ് ഷെട്ടി തന്നെയാണ് കമൽഹാസന്റെ കത്ത് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ‘ഇന്ത്യന്‍ സിനിമയുടെ ഇതിഹാസത്തില്‍ നിന്നും ഇത്തരമൊരു കത്ത് ലഭിച്ചതില്‍ സന്തോഷം. എല്ലാം അപ്രതീക്ഷിതമായിരുന്നു. വിലയേറിയ സമ്മാനത്തിന് ഒരുപാട് നന്ദി’ റിഷഭ് ഷെട്ടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
അതേസമയം, മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങളിൽ കാന്താര ഓസ്കാർ ഷോർട്ട് ലിസ്റ്റിൽ ഇടംനേടി. ആർആർആർ, ദ് കശ്മീർ ഫയൽസ്, റോക്കട്രി, ഗംഗുഭായ് കത്തിയാവാഡി, വിക്രാന്ത് റോണ എന്നിവയും ഈ ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യൻ സിനിമകളാണ്.
സെപ്റ്റംബര്‍ 30ന് ആദ്യമെത്തിയ കന്നഡ പതിപ്പ് കര്‍ണാടകത്തിന് പുറത്തും പതിയെ പ്രേക്ഷക ശ്രദ്ധയും കൈയടിയും നേടാന്‍ തുടങ്ങിയതോടെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം മൊഴിമാറ്റ പതിപ്പുകള്‍ അണിയറക്കാര്‍ പുറത്തിറക്കി.
ഹൊംബാളെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്‍തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Post Your Comments