ഉപഭോക്താക്കളുടെ ദീർഘ നാളായുള്ള കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, കംപ്രഷൻ കൂടാതെ ഒറിജിനൽ ക്വാളിറ്റിയിൽ ചിത്രങ്ങൾ അയക്കാനുള്ള സൗകര്യമാണ് വാട്സ്ആപ്പ് ഒരുക്കുന്നത്. അതേസമയം, പുതിയ ഫീച്ചർ വീഡിയോകൾക്ക് ലഭിക്കാൻ സാധ്യതയില്ല.
ചിത്രങ്ങൾ പങ്കിടുമ്പോൾ ഡ്രോയിംഗ് ടൂൾ ഹെഡറിലെ പ്രത്യേക ക്രമീകരണ ഐക്കൺ തെളിയുന്നതാണ്. ചിത്രങ്ങൾ അയക്കുന്നതിനു മുൻപ് ഈ ഐക്കൺ ക്ലിക്ക് ചെയ്യുന്നതിലൂടെ ചിത്രത്തിന്റെ ഗുണനിലവാരം ഒറിജിനൽ ക്വാളിറ്റിയിലേക്ക് മാറ്റാൻ സാധിക്കും. സെർവർ ലോഡ് കുറയ്ക്കാനും, ഫോൺ മെമ്മറി ലഭിക്കുന്നതിന്റെയും ഭാഗമായാണ് വാട്സ്ആപ്പിൽ ചിത്രങ്ങൾ അയക്കുമ്പോൾ കംപ്രസ് ചെയ്തിരുന്നത്. ഇത് പലപ്പോഴും അവ്യക്തമായ ചിത്രങ്ങൾ ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇതിനെ തുടർന്നാണ് ഒറിജിനൽ ക്വാളിറ്റിയിൽ ചിത്രങ്ങൾ അയക്കാൻ സാധിക്കുന്ന ഫീച്ചർ അവതരിപ്പിക്കുന്നത്.
Also Read: സംരംഭക മഹാസംഗമത്തിന് ഇന്ന് തിരി തെളിയും, പ്രധാന ആകർഷണമാകാൻ ‘ക്ലിനിക്ക്’
Post Your Comments