Latest NewsSaudi ArabiaNewsInternationalGulf

സമ്പദ് വ്യവസ്ഥ ശക്തമാക്കൽ: സൗദിയിൽ പുതിയ കോർപ്പറേറ്റ് നിയമം പ്രാബല്യത്തിൽ

റിയാദ്: സൗദി അറേബ്യയിൽ പുതിയ കോർപറേറ്റ് നിയമം പ്രാബല്യത്തിൽ വന്നു. വ്യാഴാഴ്ച മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നടപടി. കമ്പനികൾക്ക് വളരാനും വെല്ലുവിളികളെ അഭിമുഖീകരിക്കാനും സാധ്യമാകും വിധമാണ് നിയമം ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

Read Also: ലൈംഗികാതിക്രമം നടന്നിട്ടില്ല: ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക ആരോപണം നിഷേധിച്ച് ദേശിയ ഗുസ്തി ഫെഡറേഷൻ

പുതിയ കോർപ്പറേറ്റ് നിയമത്തിലൂടെ പ്രാദേശിക, വിദേശ നിക്ഷേപം ആകർഷിക്കാനും കമ്പനികളുടെ വളർച്ച ത്വരിതപ്പെടുത്താനും ഓഹരി ഉടമകൾക്കിടയിൽ സന്തുലിതാവസ്ഥ കൈവരിക്കാനും കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ രാജ്യാന്തര കമ്പനികളുടെ ആസ്ഥാനം സൗദിയിൽ എത്തിക്കുന്നതിനും ഇത് കാരണമാകും. ഏകീകൃത നിയമത്തിനു കീഴിൽ കൊണ്ടുവരുന്ന സ്ഥാപനങ്ങളെ നിരീക്ഷിച്ച് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രിക്കാനും ഇതുവഴി സാധിക്കും. വാണിജ്യ മന്ത്രാലയവും ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയും (സിഎംഎ) ചേർന്നാണ് നിയമം ആവിഷ്‌ക്കരിച്ചത്.

Read Also: വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ വ്യാജ അക്കൗണ്ടുകൾ വഴി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: ഭർത്താവിന്റെ സുഹൃത്തുക്കൾ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button