ഉപയോക്താക്കൾക്ക് വ്യത്യസ്ഥമായ ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. ഇത്തവണ ‘ക്വയറ്റ് മോഡ്’ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. നോട്ടിഫിക്കേഷനുകൾ നിർത്തിവച്ച് ആപ്പിൽ നിന്ന് ഇടവേളയെടുക്കാൻ ഉപയോക്താവിനെ സഹായിക്കുന്ന ഫീച്ചറാണ് ക്വയറ്റ് മോഡ്. ഇത്തരത്തിൽ ഇടവേളയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ക്വയറ്റ് മോഡ് ഓൺ ചെയ്യുന്നതോടെ പിന്നീട് നോട്ടിഫിക്കേഷനുകൾ ലഭിക്കുകയില്ല. കൂടാതെ, പ്രൊഫൈൽ സന്ദർശിക്കുന്ന മറ്റ് ഉപയോക്താക്കൾക്ക് നിങ്ങളുടെ അക്കൗണ്ട് ക്വയറ്റ് മോഡിലാണെന്ന് അറിയാനും സാധിക്കും.
ആദ്യ ഘട്ടത്തിൽ യുഎസ്, യുകെ, അയർലൻഡ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഉള്ളവർക്കാണ് ക്വയറ്റ് മോഡ് ലഭ്യമാക്കിയിട്ടുള്ളത്. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലേക്ക് അധികം വൈകാതെ ഈ ഫീച്ചർ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ക്വയറ്റ് മോഡിന് പുറമേ, താൽപ്പര്യമില്ലാത്ത ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള അവസരവും ഉപയോക്താക്കൾക്ക് ലഭ്യമാണ്.
Also Read: ഫ്രാൻസിൽ നിന്നുളള കോഴിയിറച്ചി നിരോധനം പിൻവലിച്ച് സൗദി
Post Your Comments