Latest NewsCricketNewsSports

ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിനം ഇന്ന്: സാധ്യത ഇലവൻ!

മുംബൈ: ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിനം ഇന്ന്. റായ്പൂരില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ശ്രീലങ്കയ്ക്ക് പിന്നാലെ ന്യൂസിലന്‍ഡിനെതിരെയും ഏകദിന പരമ്പര സ്വന്തമാക്കാനാണ് നായകൻ രോഹിത് ശര്‍മയും സംഘവും ഇന്നിറങ്ങുന്നത്. ഹൈദരാബാദില്‍ 12 റണ്‍സിന് തോറ്റ കിവീസിന് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ന് ജയം അനിവാര്യം.

മികച്ച ഫോമിലുള്ള ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം റായ്പൂരില്‍ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. ബാറ്റിംഗ് നിരയില്‍ മാറ്റത്തിന് സാധ്യതയില്ല. വിരാട് കോഹ്ലി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദ്ദിക് പണ്ഡ്യ എന്നിവരിലാണ് ബാറ്റിംഗ് പ്രതീക്ഷ. അതേസമയം, റൺസ് വിട്ടുകൊടുക്കുന്നത് തടയാൻ ബൗളിംഗ് നിരയില്‍ മാറ്റമുണ്ടായേക്കാം.

മുഹമ്മദ് സിറാജിന്റെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇന്ത്യയുടെ പ്രതീക്ഷ. കെയ്ന്‍ വില്യംസണിന്റെ അഭാവത്തില്‍ കിവീസിനെ നയിക്കുന്ന ടോം ലാഥത്തിന്റെ മുന്‍നിര ബാറ്റ്സ്മാൻമാരുടെ പരാജയമാണ്. പേസര്‍മാരായ ട്രന്റ് ബോള്‍ട്ട്, ആഡം മില്‍നെ, മാറ്റ് ഹെന്റി എന്നിവരുടെ അഭാവം മറികടക്കുകയും വേണം.

Read Also:- ഡയറ്റില്‍ ഉള്‍പ്പെടുത്താം ചീസ്; അറിയാം ആരോഗ്യ ഗുണങ്ങള്‍…

ഇന്ത്യയുടെ സാധ്യത ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദ്ദിക് പാണ്ഡ്യ, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button