പേട്ട: ഗുണ്ടകളുമായുള്ള അവിശുദ്ധ ബന്ധത്തിനെ തുടർന്ന് പേട്ട സി.ഐ റിയാസ് രാജയെ സസ്പെൻഡ് ചെയ്തു. ഗുരുതരമായ സ്വഭാവദൂഷ്യത്തെ തുടർന്നാണ് റിയാസ് രാജയെ സസ്‌പെൻഡ് ചെയ്തത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാർ ഇറക്കിയ ഉത്തരവിൽ സി.ഐ റിയാസ് രാജയെ കുറിച്ചുള്ള കുറ്റങ്ങൾ പറയുന്നു.
പേട്ട എസ് എച്ച് ഒ ആയിരിക്കേ റിയാസിനെ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് സ്വഭാവദൂഷ്യം കാരണം വീട്ടുടമ നിർബന്ധപൂർവ്വം ഒഴിവാക്കിയിരുന്നു എന്നും ലുലുമാളിന് അടുത്ത് അനധികൃത മസാജ് സെൻററിലെ സ്ത്രീയെ സന്ദർശിച്ചതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഗുണ്ടാലിസ്റ്റിൽ പെടുന്ന ആളുടെ ഭാര്യയുമായി സി.ഐ സൗഹൃദത്തിൽ ആണെന്നും ഇത് പോലീസിന് ചേർന്നതല്ലെന്നും ഇൻറലിജൻസ് കണ്ടെത്തിയിരുന്നു.
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സിഐ റിയാസിനെ സ്ഥലം മാറ്റണമെന്ന് സിറ്റി പോലീസ് കമ്മീഷണർ ആവശ്യപ്പെട്ടു. അന്വേഷണത്തിൽ ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തി. പൊതുജനങ്ങൾക്ക് മാതൃകയാകേണ്ട പോലീസ് ഉദ്യോഗസ്ഥനായ റിയാസ് രാജയുടെ ഭാഗത്തുനിന്ന് കടുത്ത പെരുമാറ്റദൂഷ്യവും അച്ചടക്ക ലംഘനവും കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഷൻ.
Post Your Comments