പഴം, തേങ്ങാപ്പാല്‍, വെളിച്ചെണ്ണ, തേന്‍ എന്നിവയാണ് കേശസംരക്ഷണത്തിന് ആവശ്യമുള്ള സാധനങ്ങള്‍. ഇതില്‍ തേങ്ങാപ്പാലും വെളിച്ചെണ്ണയും മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഘടകങ്ങളാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഒരു പാത്രത്തില്‍ പഴം മുറിച്ച് ഇടുക. ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ക്കാം. ശേഷം വെളിച്ചെണ്ണ ചേര്‍ക്കാം. അല്‍പം കൂടി വെളിച്ചെണ്ണ ചേര്‍ത്ത് ഇത് ഒരു മിനിട്ട് മിക്‌സിയില്‍ അടിക്കുക. ഇപ്പോള്‍ നിങ്ങള്‍ക്ക് പേസ്റ്റ് രൂപത്തില്‍ ഒരു മിശ്രിതം ലഭിക്കുന്നു.
തലയില്‍ ഈ മിശ്രിതം നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ തലയില്‍ 10 മിനിട്ടെങ്കിലും മസ്സാജ് ചെയ്യേണ്ടതാണ്. ശേഷം തല ഒരു പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടി വെക്കണം. മുപ്പത് മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ ഒരു തവണ ഉപയോഗിക്കാം.
Post Your Comments