ErnakulamLatest NewsKeralaNattuvarthaNews

ഹർത്താലിനോടനുബന്ധിച്ചുണ്ടായ അക്രമം: പി എഫ് ഐ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ ആരംഭിച്ചു

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ ആരംഭിച്ചു. ഹർത്താലിനോട് അനുബന്ധിച്ചുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി. ശനിയാഴ്ച അഞ്ച് മണിക്ക് മുൻപായി പിഎഫ്ഐ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ ലാൻഡ് റവന്യു കമ്മീഷണർ ജില്ലാ കലക്ടർമാർക്കാണ് നിർദ്ദേശം നൽകിയത്.

പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ സംസ്ഥാന സർക്കാർ നേരത്തെ ഹൈക്കോടതിയിൽ മാപ്പുചോദിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറി കോടതിയിൽ നേരിട്ടെത്തിയായിരുന്നു ക്ഷമ ചോദിച്ചത്. ജനുവരി 15നകം നടപടികൾ പൂർത്തിയാക്കുമെന്നായിരുന്നു സർക്കാർ കോടതിക്ക് നൽകിയ ഉറപ്പ്.

‘ഓണം ബമ്പർ ജേതാവിനുണ്ടായ അവസ്ഥ വരരുത്’: ക്രിസ്മസ് ബംപറടിച്ച ഭാഗ്യശാലിയെ കണ്ടെത്തി പക്ഷെ..

കോടതി ഉത്തരവിന്റെ ഭാഗമായി പിഎഫ്ഐ ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൾ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും സ്വത്തുക്കളും കണ്ടുകെട്ടി. തൃശൂർ കുന്നംകുളത്ത് അ‌ഞ്ച് നേതാക്കളുടെ വീടും സ്ഥലവും ജപ്തി ചെയ്തു. വയനാട് പതിനാല് പേരുടെയും കാസർഗോഡ് നാലുപേരുടെയും വസ്തുവകകൾ കണ്ടുകെട്ടി. കാസർഗോഡ് രണ്ട് പിഎഫ്ഐ ഓഫീസുകളിലും റവന്യു റക്കവറി നടന്നു.  ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് അഞ്ച് നേതാക്കളുടെ വീടുകൾ ജപ്തി ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button