UAELatest NewsNewsInternationalGulf

ഭീകരതക്കെതിരെയുള്ള പോരാട്ടം: നാലാം തവണയും ഒന്നാംസ്ഥാനം നിലനിർത്തി യുഎഇ

അബുദാബി: ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ നാലാം തവണയും ഒന്നാംസ്ഥാനം നിലനിർത്തി യുഎഇ. ആഗോള ഭീകരവാദ സൂചികയിലാണ് യുഎഇ ഈ നേട്ടം കരസ്ഥമാക്കിയത്. ഭീകരവാദ പ്രവർത്തനങ്ങളെ ചെറുക്കുന്നതിന് ഫലപ്രദമായ നടപടികൾ കൈക്കൊള്ളുന്ന ഏറ്റവും സുരക്ഷിതവും അപകട സാധ്യത കുറഞ്ഞതുമായ രാജ്യങ്ങളിൽ ഒന്നാണ് യുഎഇയെന്ന് ആഗോള ഭീകരവാദ സൂചികയിൽ വ്യക്തമാക്കുന്നു.

Read Also: പത്തനംതിട്ടയില്‍ വന്‍ അഗ്നിബാധ, കടകള്‍ കത്തി നശിച്ചു, ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ സ്‌ഫോടനം

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് (ഐഇപി) കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയത്. യുഎൻ, രാജ്യാന്തര സംഘടനകൾ, പ്രത്യേക ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്രങ്ങൾ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് എന്നിവയും റിപ്പോർട്ടിനെ പിന്തുണയ്ക്കുന്നുണ്ട്. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഓരോ രാജ്യവും സ്വീകരിച്ച നയങ്ങളും നിലപാടുകളും നടപടികളും വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് അധികൃതർ അറിയിച്ചു.

Read Also: കശ്‌മീരിൽ തീവ്രവാദം സജീവം, പാകിസ്ഥാനുമായി ചർച്ച നടത്തിയാൽ മാത്രമേ അത് അവസാനിപ്പിക്കാനാകൂ: ഫാറൂഖ് അബ്‌ദുള്ള

shortlink

Related Articles

Post Your Comments

Related Articles


Back to top button