തിരുവനന്തപുരം: സംസ്ഥാനത്ത് കുറ്റക്കാരായ പൊലീസുകാര്‍ക്ക് എതിരെ നടപടി കടുപ്പിക്കുന്നു. തിരുവനന്തപുരത്തു കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു. മൂന്നു പൊലീസുകാരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു. ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡ്, ഡ്രൈവര്‍ ഷെറി എസ് രാജ്, സി.പി.ഒ റെജി ഡെവിഡ് എന്നിവരെയാണ് സേനയില്‍ നിന്നും പിരിച്ചുവിട്ടത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജുവിന്റേതാണ് നടപടി.
പീഡനക്കേസ് അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് SHO അഭിലാഷ് ഡേവിഡിനെ പിരിച്ചുവിട്ടത്. റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ബന്ധം പുലര്‍ത്തിയതിന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ലൈംഗികപീഡന കേസിലും വയോധികയെ മര്‍ദ്ദിച്ച കേസിലെയും പ്രതിയാണ് AR ക്യാമ്പിലെ ഡ്രൈവര്‍ ഷെറി എസ് രാജ്. പീഡനക്കേസില്‍ ഉള്‍പ്പെട്ട ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനാണ് റെജി ഡെവിഡ്.
ഓംപ്രകാശ് ഉള്‍പ്പടെയുള്ള കുപ്രസിദ്ധ ഗുണ്ടാ നേതാക്കളുമായുള്ള ബന്ധത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ രണ്ട് ഡി.വൈ.എസ്.പിമാരെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് മൂന്നു പൊലീസുകാരെ പിരിച്ചുവിട്ടുകൊണ്ടുള്ള നടപടി ഉണ്ടായത്.
Post Your Comments