PathanamthittaLatest NewsKeralaNattuvarthaNews

മധ്യവയസ്കൻ കി​ണ​റ്റി​ൽ മ​രി​ച്ച ‌നി​ല​യി​ൽ

കോ​ന്നി ചി​റ്റൂ​ർ മു​ക്കി​നു സ​മീ​പം മേ​പ്ര​ത്ത് വീ​ട്ടി​ൽ ബാ​ല​ച​ന്ദ്ര​നെ(മ​ത്താ​യി - 50)യാ​ണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

കോ​ന്നി: മധ്യവയസ്കനെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ന്നി ചി​റ്റൂ​ർ മു​ക്കി​നു സ​മീ​പം മേ​പ്ര​ത്ത് വീ​ട്ടി​ൽ ബാ​ല​ച​ന്ദ്ര​നെ(മ​ത്താ​യി – 50)യാ​ണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : എൻട്രി ലെവൽ സി സീരീസ് സ്മാർട്ട്ഫോണുമായി നോക്കിയ എത്തി, വിലയും സവിശേഷതയും അറിയാം

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഇ​ള​കൊ​ള്ളൂ​ർ ക​ള​ർ​നി​ൽ​ക്കു​ന്ന​തി​ൽ രാ​ജ​ന്‍റെ വീ​ട്ടു​പ​റ​മ്പി​ലെ കി​ണ​റ്റി​ൽ ആണ് ഇയാളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​ജ​ന്‍റെ മാ​താ​വ് ചെ​റു​പെ​ണ്ണി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് ബാ​ല​ച​ന്ദ്ര​ൻ പോ​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടു​കാ​ർ വെ​ള്ളം എ​ടു​ക്കാ​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് കി​ണ​റ്റി​നു​ള്ളി​ൽ മൃ​ത​ദേ​ഹം കണ്ടത്.

മൃ​ത​ദേ​ഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്​മോ​ർ​ട്ടം ചെ​യ്ത ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വീ​ട്ടു ന​ൽ​കും. അ​ച്ഛ​ൻ: പ​പ്പു. മാ​താ​വ്: കു​ട്ടി. ഭാ​ര്യ: ഷി​ജി, മ​ക്ക​ൾ: അ​മ്പാ​ടി, അ​മ​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button